എന്നെ പ്രസിഡന്റാക്കിയിരുന്നെങ്കില്‍ പഴയ കോളനി മൊത്തമായി ഭരിച്ചേനെ’; കൊടിക്കുന്നിലിനെ ജാതീയമായി അധിക്ഷേപിച്ച് കെഎംസിസി നേതാവ്


കൊച്ചി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷിനെ ജാതീയ മായി അധിക്ഷേപിച്ച് കെഎംസിസി നേതാവ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരായ കൊടിക്കുന്നില്‍ സുരേഷിന്റെ വിമര്‍ശനത്തിന്റെ വാര്‍ത്ത പങ്കുവച്ചാണ് യുപി മുസ്തഫയുടെ അധിക്ഷേപം. കെ എം സി സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാനും സിഎച്ച് സെന്റര്‍ റിയാദ് ഘടകത്തിന്റെ നേതാവുമാണ് യു പി മുസ്തഫ

കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരനേയും ഇപ്പോഴത്തെ അധ്യക്ഷന്‍ സണ്ണി ജോസഫിനേയും താരതമ്യം ചെയ്ത് കൊടിക്കുന്നില്‍ കെപിസിസി നേതൃയോഗത്തില്‍ പറഞ്ഞ പരാമര്‍ശം വിവാദമായി രുന്നു. പേരാവൂര്‍ മണ്ഡലത്തിന്റെ മാത്രം അധ്യക്ഷന്‍ എന്ന വിമര്‍ശനത്തിന് സണ്ണി ജോസഫ് യോഗത്തി ല്‍ മറുപടിയും നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഇടപെട്ടതോടെ കൊടിക്കുന്നില്‍ തന്റെ പ്രസ്താവന പിന്‍വലിച്ചെങ്കിലും ഇത് സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് സ്വന്തം മുന്നണിയിലെ നേതാവിനെതിരെ യുപി മുസ്തഫ അധിക്ഷേപ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

പേരാവൂരിന്റെ പ്രസിഡന്റെന്ന കൊടിക്കുന്നിലിന്റെ പരാമര്‍ശത്തിന് ‘ എന്നെ കെപിസിസി പ്രസിഡ ന്റാക്കിയിരുന്നെങ്കിൽ എന്റെ പഴയ കോളനി മൊത്തമായി ഭരിക്കുമായിരുന്നു’ എന്ന അധിക്ഷേപവും പരിഹാസവും കലര്‍ന്ന ഭാഷയിലാണ് കെഎംസിസി നേതാവ് മറുപടി നല്‍കിയിരിക്കുന്നത്. പോസ്റ്റി നെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ മുസ്തഫയിട്ട വിശദീകരണ പോസ്റ്റിലും കൊടിക്കുന്നില്‍ സുരേഷി നെതിരെ രൂക്ഷമായ പരിഹാസങ്ങളുണ്ട്. കോളനി, ഊര് എല്ലാം സാധാരണ വാക്കുകളാണെന്നും അതില്‍ ജാതി അധിക്ഷേപം ഇല്ലെന്നും ജാതി പറഞ്ഞ് ആദ്യം കരഞ്ഞത് കൊടിക്കുന്നില്‍ സുരേഷ് ആണെന്നു മാണ് മുസ്തഫയുടെ മറ്റൊരു പോസ്റ്റ്.

മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസിഡന്റായ പാര്‍ട്ടിയില്‍ തനിക്ക് ജാതി മൂലം പ്രസിഡന്റ് സ്ഥാനം കിട്ടുന്നി ല്ലെന്ന് പറഞ്ഞ് കരയുന്നത് അശ്ലീലമാണ്. സ്ഥിരം മുഖമല്ലെങ്കില്‍ മണ്ഡലം നഷ്ടപ്പെടും ചില നേതാക്ക ളില്ലെങ്കില്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാകുമെന്നൊക്കെ കോണ്‍ഗ്രസിന്റെ തെറ്റായ ധാരണയാണ്. സിപിഎം അതിന് അപവാദമാണെന്ന് സമ്മതിക്കാതെ തരമില്ലെന്നും മുസ്തഫ ഫെയസ്ബുക്ക് കുറിപ്പില്‍ പറയുന്നു.


Read Previous

ലുലു സ്റ്റോറുകളില്‍ ഗൂഗിള്‍ പേ സൗകര്യം ; ഗൂഗിള്‍ പേ സേവനമൊരുക്കുന്ന സൗദിയിലെ ആദ്യ റീട്ടെയ്ലറായി ലുലു

Read Next

അമീബിക് മസ്തിഷ്‌ക ജ്വരം: വീട്ടില്‍ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നു; കപ്പിത്താന്‍ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പല്‍ മുങ്ങിയെന്നും പ്രതിപക്ഷ പരിഹാസം. ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »