മോശം സന്ദേശങ്ങള്‍ അയച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്‌ഐമാര്‍


തിരുവനന്തപുരം: മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപിച്ച് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്‌ഐമാരുടെ പരാതി. ഡിഐജി അജിതാ ബീഗത്തിനാണ് രണ്ട് വനിതാ എസ്‌ഐമാര്‍ പരാതി നല്‍കിയത്. തലസ്ഥാനത്തുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെ യാണ് പരാതി.

നേരിട്ട് എസ്‌ഐമാരായി സേനയിലെത്തിയവരാണ് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കി യത്. ദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ റിപ്പോര്‍ട്ട് പൊലീസ് മേധാവിക്ക് കൈമാറി. ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള ‘പോഷ്’ നിയമപ്രകാരം അന്വേഷിക്കാന്‍ പൊലീസ് മേധാവി നിര്‍ദേശം നല്‍കി.

തെക്കന്‍ ജില്ലയില്‍ ജില്ലാ പൊലീസ് മേധാവി ആയിരുന്നപ്പോള്‍ ഈ ഉദ്യോഗസ്ഥന്‍ സന്ദേശമയച്ചു എന്നാ ണ് പരാതി. ഈ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ തലസ്ഥാനത്ത് സുപ്രധാന പദവിയിലാണ് ഉള്ളത്. പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും വനിതാ ഉദ്യോഗസ്ഥര്‍ കൈമാറിയിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെ ത്തിയാല്‍ വകുപ്പുതല നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.


Read Previous

‘സ്ത്രീകള്‍ ഭയന്ന് ഇയാളെ പറ്റി ചര്‍ച്ച ചെയ്യുന്നു’; കുറിപ്പുമായി കെ സി വേണുഗോപാലിന്റെ ഭാര്യ

Read Next

സൗദിയില്‍ മെഗാ ഓഫര്‍ ഷോപ്പിംഗുമായി ലുലു ഓൺ സെയിൽ ഓഗസ്റ്റ് 27 മുതല്‍ 30 വരെ ; എല്ലാ കാറ്റഗറികളിലും 50 ശതമാനം വിലക്കുറവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »