‘സ്ത്രീകള്‍ ഭയന്ന് ഇയാളെ പറ്റി ചര്‍ച്ച ചെയ്യുന്നു’; കുറിപ്പുമായി കെ സി വേണുഗോപാലിന്റെ ഭാര്യ


ആലപ്പുഴ: രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ പുറത്തുവരുന്ന റിപ്പോര്‍ ട്ടുകള്‍ ആശങ്കപ്പെടുത്തുന്നതെന്ന് എഴുത്തുകാരി ഡോ. കെ ആശ. കേരളത്തിലെ സ്ത്രീകള്‍ ഭയന്നാണ് ഇയാളെപ്പറ്റി ചര്‍ച്ചചെയ്യുന്നത് എന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഭാര്യ കൂടിയായ ഡോ. കെ ആശ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. കുറിപ്പ് ചര്‍ച്ചയായതിന് പിന്നാലെ ഡോ. ആശയുടെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് വലയില്‍ വീഴ്ത്തുന്നതിനും സന്ദേശങ്ങള്‍ അയക്കുന്നതിനും മായ്ക്കുന്നതിനുമായി വ്യത്യസ്ത മാര്‍ഗങ്ങളും തന്ത്രങ്ങളും ഉണ്ടെന്നുള്ളത് പുതിയ അറിവാണ്. ഇതെല്ലാം ചെറിയ കുട്ടികളുള്‍പ്പെടെ കാണുകയാണെന്നും ഇത് ആശങ്കാജനകമാണെന്നും ഡോ. ആശ പറയുന്നു.

ഡോ. ആശയുടെ കുറിപ്പ്

‘പുറത്തുവിടുന്ന വാര്‍ത്തകള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് വലയില്‍ വീഴ്ത്താന്‍ പറ്റുമെന്നും പെട്ടെന്ന് മാഞ്ഞു പോകുന്ന മെസ്സേജുകള്‍ പെണ്‍കുട്ടികള്‍ക്ക് അയക്കാന്‍ പറ്റുമെന്നും ഗൂഗിള്‍ പേയിലും മെസ്സേജുകള്‍ അയക്കാന്‍ പറ്റുമെന്നും സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ പറ്റാത്ത വിധത്തില്‍ മെസ്സേജുകള്‍ അയക്കാന്‍ പറ്റുമെന്നും മറഞ്ഞിരുന്ന് വീഡിയോ കോള്‍ ചെയ്യാന്‍ കഴിയുമെന്നൊക്കെ വാര്‍ത്തകളിലൂടെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇതൊക്കെ വീടുകളിലിരുന്ന് ചെറിയ കുട്ടികള്‍ പോലും ശ്രദ്ധിക്കുകയാണ്. സ്ത്രീകള്‍ ഭയന്ന് ഇയാളെപ്പറ്റി ചര്‍ച്ചചെയ്യുകയാണ്.


Read Previous

സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ജഡ്ജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധ ശിക്ഷ നടപ്പിലാക്കി

Read Next

മോശം സന്ദേശങ്ങള്‍ അയച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്‌ഐമാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »