ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഒൻപതാമത് മെഗാ രക്തദാന ക്യാമ്പ് ‘ജീവസ്പന്ദനം 2026’ മെയ് 15 വെള്ളിയാഴ്ച നടക്കും. ബദിയ ഫ്ലാമിംഗോ മാളിലെ മാർക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ക്യാമ്പ് രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് നടക്കുക.

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള റിയാദ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് കഴിഞ്ഞ എട്ടു വർഷങ്ങളായി കേളി തുടർച്ചയായി രക്തദാന ക്യാമ്പുകൾ നടത്തിവരുന്നു. വിശുദ്ധ ഹജ്ജിന് മുന്നോടിയായി രക്തശേഖരം ഉറപ്പുവരുത്തുക എന്നതാണ് ഈ കാമ്പയിന്റെ പ്രധാന ലക്ഷ്യം.
ഹാളിനുള്ളിൽ ഒരേസമയം 20 യൂണിറ്റും, പുറത്ത് സജ്ജീകരിച്ച മൂന്ന് മൊബൈൽ ബസ് യൂണിറ്റുകളി ലായി 16 യൂണിറ്റും രക്തം ഒരേസമയം സ്വീകരിക്കാനുള്ള വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കി യിരിക്കുന്നത്. വിവിധ ഏരിയകളിൽ നിന്നുള്ള രക്തദാതാക്കളെ എത്തിക്കാൻ പ്രത്യേക ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 1428 യൂണിറ്റ് രക്തം ശേഖരിച്ച് വലിയ മാതൃക സൃഷ്ടിക്കാൻ കേളിക്ക് സാധിച്ചിരുന്നു.

ക്യാമ്പിന്റെ വിജയത്തിനായി ലിപിൻ പശുപതി ചെയർമാനും ബിജി തോമസ് കൺവീനറുമായ 101 അംഗ സംഘാടക സമിതി സജീവമായി രംഗത്തുണ്ട്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 0595687597 (ബിജി തോമസ്), 0502243692 (ലിപിൻ പശുപതി) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വാർത്താസമ്മേളനത്തിൽ കെ.പി.എം. സാദിഖ്, ഗഫൂർ ആനമങ്ങാട്, സുനിൽ കുമാർ, മധു ബാലുശ്ശേരി, ലിപിൻ പശുപതി, ബിജി തോമസ് എന്നിവർ പങ്കെടുത്തു.
