Category: History

History
കേരള സംസ്കാരം പല നിറമുള്ള മുത്തുകള്‍ കോര്‍ത്തുകെട്ടിയ ഒരു മാല.

കേരള സംസ്കാരം പല നിറമുള്ള മുത്തുകള്‍ കോര്‍ത്തുകെട്ടിയ ഒരു മാല.

സാംസ്കാരികവൈവിധ്യത്തിന്റെ സ്വന്തം നാടാണു കേരളം. വ്യത്യസ്തമതങ്ങളും ജനവിഭാഗങ്ങളും പ്രാദേശികസംസ്കൃതികളും ഭാഷാഭേദങ്ങളും കൂടിച്ചേര്‍ന്നുണ്ടാകുന്ന വൈവിധ്യാത്മകമായ സമഗ്രതയാണ് കേരളസംസ്കാരം. പല നിറമുള്ള മുത്തുകള്‍ കോര്‍ത്തുകെട്ടിയ ഒരു മാലയോട് അതിനെ ഉപമിക്കാം. മലയാളഭാഷയാണ് ആ മാലയുടെ നൂല്‍. അറബിക്കടലിനും മഴക്കാടുകള്‍ നിറഞ്ഞ സഹ്യാദ്രി (പശ്ചിമഘട്ടം) പര്‍വ്വതനിരകള്‍ക്കുമിടയിലുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനവും പൗരാണികമായ വിദേശവ്യാപാരബന്ധങ്ങളും പലകാലങ്ങളിലായി