ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി ഒരു മാസം പിന്നിടുമ്പോൾ വൻ വിജയത്തിലേക്ക്. പദ്ധതിയുടെ ഭാഗമായി യാത്ര ചെയ്യുന്ന വനിതകളുടെ പ്രതിദിന എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പദ്ധതി ആരംഭിച്ച സമയത്ത് 7.25 ലക്ഷം സ്ത്രീകൾ മാത്രമാണ് ദിവസവും ഈ സേവനം ഉപയോഗിച്ചിരുന്നതെങ്കിൽ, ഒരു മാസം കൊണ്ട് അത് 11.84 ലക്ഷമായി ഉയർന്നു.

പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം വർധിപ്പിക്കാനും, സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിക്ക് മികച്ച പ്രതികരണമാണ് പൊതുസമൂഹത്തിൽ നിന്ന് ലഭിക്കു ന്നത്. യാത്രാ സൗജന്യത്തിന് പുറമെ, സ്ത്രീയാത്രക്കാരു ടെ സുരക്ഷയ്ക്ക് നൽകുന്ന മുൻഗണനയും പദ്ധതി യുടെ സ്വീകാര്യത വർധിപ്പിച്ചു.
നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ മേഖലകളിലും പദ്ധതിയുടെ ഗുണഫലങ്ങൾ സ്ത്രീകൾ ഉപയോഗ പ്പെടുത്തുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്ത മാക്കുന്നത്. വരും മാസങ്ങളിൽ ഈ എണ്ണം ഇനിയും വർധിക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ പ്രതീക്ഷ. പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ചും സേവനങ്ങ ളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കാവു ന്നതാണ്.
