Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 കാരന്‍ മരിച്ചു; ഇന്ന് രണ്ടാമത്തെ മരണം; ജില്ലയില്‍ അഞ്ച് മാസത്തിനിടെ എട്ടുപേരാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. 3000ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു; ആശങ്കയായി വീണ്ടും മഞ്ഞപ്പിത്തം, എന്താണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്?; പ്രതിരോധമാര്‍ഗങ്ങള്‍


മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കാളികാവ് ചോക്കോട് സ്വദേശിയായ 14 കാരന്‍ ജിഗിനാണ് മരിച്ചത്. ഭിന്നശേഷിക്കാരനാണ്. ജില്ലയില്‍ നിന്നും ഇന്നു റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. മലപ്പുറം ജില്ലയില്‍ അഞ്ച് മാസത്തിനിടെ എട്ടുപേരാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. 3000ലധികം കേസുക ളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലമ്പൂര്‍ മേഖലയില്‍ രോഗം ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പോത്തുകല്ല്, കുഴിമണ്ണ, ഒമാനൂര്‍, പൂക്കോട്ടൂര്‍, മൊറയൂര്‍, പെരുവള്ളൂര്‍ എന്നി പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലുമാണ്.

എറണാകുളം ജില്ലയിലെ വേങ്ങൂര്‍ പഞ്ചായത്തിലും മഞ്ഞപ്പിത്തം പടരുകയാണ്. 171 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇവരില്‍ 38 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആറ് വയസ്സുള്ള കുട്ടിയുള്‍പ്പെടെ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

വൈ​റ​സ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സൂ​ക്ഷ്മ ജീ​വി​ക​ളു​ണ്ടാ​ക്കു​ന്ന രോ​ഗ​മാ​ണ് വൈ​റ​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്. പ​നി, വി​ശ​പ്പി​ല്ലാ​യ്മ, ഓ​ക്കാ​നം, ഛർ​ദി, ക​ണ്ണി​നു മ​ഞ്ഞ​നി​റം, മൂ​ത്ര​ത്തി​ന് മ​ഞ്ഞ​നി​റം തു​ട​ങ്ങി​യ​വ​യാ​ണ് സാ​ധാ​ര​ണ ല​ക്ഷ​ണ​ങ്ങ​ൾ. രോ​ഗം ഗു​രു​ത​ര​മാ​യാ​ൽ ക​ര​ളി​ൻറെ പ്ര​വ​ർ​ത്ത​ന​ത്തി​നെ ബാ​ധി​ച്ച് മ​ര​ണം വ​രെ സം​ഭ​വി​ക്കാം. അ​തി​നാ​ൽ ത​ന്നെ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളെ അ​വ​ഗ​ണി​ക്കാ​തെ ശാ​സ്ത്രീ​യ​മാ​യ ചി​കി​ത്സാ​രീ​തി​ക​ൾ തേ​ട​ണം.

തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്താ​തി​രി​ക്കു​ക. കൈ​ക​ൾ ആ​ഹാ​ര​ത്തി​നു മു​മ്പും ടോ​യ്‌​ലെ​റ്റി​ൽ പോ​യ​തി​ന് ശേ​ഷ​വും സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കു​ക. കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ, കി​ണ​ർ, വെ​ള്ളം ശേ​ഖ​രി​ച്ചു വ​ച്ചി​രി​ക്കു​ന്ന ടാ​ങ്കു​ക​ൾ തു​ട​ങ്ങി​യ​വ ബ്ലീ​ച്ചി​ങ് പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ച് ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക. തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാത്രം കുടിക്കുക.


Read Previous

ബഹ്റൈനിൽ രണ്ട് വ്യാജ യൂണിവേഴ്സിറ്റികൾ; തട്ടിപ്പ് ഓണ്‍ലൈനിലൂടെ, വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി അധികൃതർ

Read Next

സിപിഎം നേതാവ് എസ് രാമചന്ദ്രന്‍പിള്ളയുടെ മകന്‍ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »