Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കണ്ണൂരിൽ, പോലീസ് വാഹനത്തിന് മുന്നിലേയ്ക്ക് ബോംബെറിഞ്ഞു


കണ്ണൂർ: ചക്കരക്കല്ല് ബാവോടിൽ പോലീസ് പട്രോളിങ്ങിനിടെ ബോംബ് സ്ഫോടനം. പോലീസ് ജീപ്പിന് തൊട്ടുമുന്നിലേക്കാണ് രണ്ട് ഐസ്ക്രീം ബോംബുകൾ എറിഞ്ഞുപൊട്ടിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ ആയിരുന്നു സംഭവം. സിപിഎം- ബിജെപി സംഘർഷം നിലനിൽക്കുന്ന മേഖലയാണിത്.

പോലീസ് ജീപ്പിന് ഏകദേശം 25 മീറ്റർ മുന്നിൽ റോഡിലേക്കാണ് ബോംബെറിഞ്ഞത്. ആർക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ ദിവസം ചക്കരക്കല്ല് ബാവോടുള്ള ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് സിപിഎം- ബിജെപി സംഘർഷം ഉണ്ടായിരുന്നു. ഇതിനുപിന്നാലെ പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു.

ബോംബ് സ്ക്വാഡും ഡോ​ഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ബോംബെറിഞ്ഞത് ആരാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാനൂർ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ പോലീസ് പരിശോധന ശക്തമായിരുന്നു.


Read Previous

ആ സീറ്റ് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ല’; രാജ്യസഭ സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ; അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും

Read Next

ഇന്നും സർവ്വീസുകൾ മുടക്കി എയർ ഇന്ത്യ എക്സ്പ്രസ്; കണ്ണൂരിലും കൊച്ചിയിലും വിമാനങ്ങൾ റദ്ദാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »