Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഭരണതലത്തിൽ അഴിച്ചുപണി നടത്തി പുടിൻ; പ്രതിരോധ മന്ത്രി സെർഗി ഷൊയ്ഗുവിനെ നീക്കി; പുതിയ ചുമതല ആൻഡ്രി ബെലോസോവിന്


റഷ്യന്‍ പ്രസിഡണ്ട്‌ പുട്ടിനും പുതിയ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവിന് (ഫയല്‍ ചിത്രം)

മോസ്‌കോ: റഷ്യയുടെ നേതാവായി അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഭരണ തലപ്പത്ത് അഴിച്ച് പണിയുമായി വ്ലാഡിമിർ പുടിൻ. അഴിച്ചു പണിയിൽ പ്രതിരോധ മന്ത്രി സെർഗി ഷൊയ്ഗു പുറത്തായി. 2012 മുതൽ പ്രതിരോധ മന്ത്രിയായ സെർജി ഷോയിഗു റഷ്യയുടെ സുരക്ഷാ കൗൺസിലിൻ്റെ സെക്രട്ടറിയാക്കു മെന്നും റിപ്പോർട്ടുകൾ പറയുന്നു.

സാമ്പത്തിക വിദ​ഗ്ധനും ഉപ പ്രധാനമന്ത്രിയുമായ ആൻഡ്രി ബെലോസോവിനെയാണ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ചത്. 2022 ഫെബ്രുവരിയിൽ യുക്രെയിനെതിരെ യുദ്ധം തുടങ്ങിയ ശേഷം വരുത്തുന്ന പ്രധാന മാറ്റമാണിത്. വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും സ്ഥാനത്ത് തുടരും.

റഷ്യക്ക് വേണ്ടി യുക്രെയ്നിൽ ആക്രമണത്തിന് ചുക്കാൻ പിടിച്ച വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗനി പ്രിഗോഷിൻ 2023 ൽ സെർഗി ഷൊയ്ഗുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. അന്ന് അതിന് തയാറാകാതെ വന്നതോടെയാണ് പ്രിഗോഷിൻ പുടിനെതിരെ കലാപക്കൊടി ഉയർത്തുന്നതും മോസ്‌കോ ലക്ഷ്യമാക്കി സൈനിക മാർച്ച് നടത്തിയതും.

എന്നാല്‍ റഷ്യയുടെ ശക്തമായ സുരക്ഷാ കൗൺസിലിൻ്റെ മേധാവിയായി ഷൊയ്ഗു സ്ഥാനം ഏറ്റെടുക്കാൻ പുടിൻ നിർദേശിച്ചുവെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിൻറെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വ്യക്തിയാണ് ഷൊയ്ഗു. അടിയന്തര സേവന വിഭാഗം മന്ത്രിയായിരുന്ന അദ്ദേഹം 2012 ലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. 2014 ൽ യുക്രെയ്‌ന്റെ ഭാഗമായിരുന്ന ക്രിമിയ പിടിച്ചെടുക്കുന്നതിലൂടെയാണ് ഷൊയ്ഗു കൂടുതൽ സ്വീകാര്യനാകുന്നത്. റഷ്യൻ സൈന്യത്തിന്റെ നവീകരണമെല്ലാം നടന്നത് അദേഹത്തിന്റെ കാലത്തായിരുന്നു.

മന്ത്രിസഭയിലെ പുടിന്റെ വിശ്വസ്തരിൽ മുൻപന്തിയിലുള്ള നേതാവായിരുന്നു ഷൊയ്ഗു. പുടിൻ നടത്തുന്ന സൈബീരിയൻ യാത്രകളിലും ഏർപ്പെടുന്ന വിനോദങ്ങളിലുമെല്ലാം ഷൊയ്ഗുവിനെയും കൂടെ കൂട്ടാറുണ്ടായിരുന്നു. അതിനാലാണ് ഷൊയ്ഗുവിന്റെ സ്ഥാന മാറ്റം വലിയ ഞെട്ടലുണ്ടാക്കിയിരിക്കുന്നത്. അതേ സമയം യുക്രെയ്ൻ അധിനി വേശവും പ്രിഗോഷിന്റെ അട്ടിമറി ശ്രമവുമെല്ലാം ഷൊയ്ഗുവിന് വലിയ തിരിച്ചടി ഉണ്ടാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ മാസമാണ് വലിയ തോതിലുള്ള അഴിമതി നടത്തിയെന്നാരോപിച്ച് ഷൊയ്ഗുവിന്റെ അടുത്തയാളായ ടിമൂർ ഇവാനോവിനെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുന്നത്.

റഷ്യയുടെ യുദ്ധച്ചെലവ് വൻതോതിൽ വർധിച്ചതിനാലാണ് പ്രതിരോധ മന്ത്രാലയത്തെ നയിക്കാൻ മുതിർന്ന സാമ്പത്തിക വിദഗ്ധനായ ബെലോസോവിനെ നിയമിക്കാൻ പുടിൻ തീരുമാനിച്ചതെന്നാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചത്.


Read Previous

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ടു മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം, ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളര്‍ന്ന് താഴ്ന്നു പോയി

Read Next

എ. കെ ബാലന്റെ മുൻ പേഴ്സണൽ സ്റ്റാഫിന്റെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »