Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് ജോസ് കെ മാണി


കോട്ടയം: സംസ്ഥാനത്ത് ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലൊന്ന് ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ധാരണ. സീറ്റില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയില്‍ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. രാജ്യസഭ സീറ്റു സംബന്ധിച്ച് ഇടതുമുന്നണിയും സിപിഎമ്മും തീരുമാനമെടുക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയുടെ ഭാഗമായ ശേഷം കേരളത്തില്‍ എല്‍ഡി എഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയതായി ജോസ് കെ മാണി വ്യക്തമാക്കി. ഓരോ തവണയും മുന്നണിയെ മാറിമാറി പരീക്ഷിക്കുന്ന ശിലമാണ് കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഉണ്ടായിരുന്നത്. അതിലൊരു മാറ്റമുണ്ടാകാന്‍ കാരണമായത് കേരള കോണ്‍ഗ്രസിന്റെ തീരുമാനമാണെന്ന് എല്ലാവരും വിലയിരുത്തിയ കാര്യമാണെന്ന് ജോസ് കെ മാണി പറഞ്ഞു.

സിപിഎമ്മും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം അക്കാര്യം വിലയിരുത്തിയിട്ടുണ്ട്. രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണത്തിന് ഇല്ല. കേരള കോണ്‍ഗ്രസ് യുഡിഎഫ് മുന്നണി വിട്ടു വരുമ്പോള്‍ രാജ്യസഭ എംപി സ്ഥാനമുണ്ടായിരുന്നു. അതുകൊണ്ട് രാജ്യസഭ സീറ്റ് ലഭിച്ചേ മതിയാകൂ എന്ന് ഇടതുമുന്നണിയില്‍ ഉന്നയിക്കാനാണ് പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചത്.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി, സിപിഎം നേതാവ് എളമരം കരീം എന്നിവരുടെ സീറ്റുകളാണ് എല്‍ഡിഎഫില്‍ ഒഴിവു വരുന്നത്. മൂന്നു സീറ്റുകളില്‍ ഒന്ന് പ്രതിപക്ഷത്തിന് ലഭിക്കും. ശേഷിക്കുന്ന രണ്ടെണ്ണത്തില്‍ ഒന്നിനു വേണ്ടിയാണ് സിപിഐയും കേരള കോണ്‍ ഗ്രസും ചരടുവലി സജീവമാക്കിയത്. എല്‍ഡിഎഫിന് ലഭിക്കുന്ന ഒരു സീറ്റ് സിപിഎം എടുക്കും. ശേഷിക്കുന്ന ഒരു സീറ്റ് വേണമെന്ന് സിപിഐയും ആവശ്യപ്പെട്ടിട്ടുണ്ട്.


Read Previous

അധികാരത്തിലെത്തിയാല്‍ മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളും’: നിര്‍ണായക പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി

Read Next

അംഗങ്ങളുടെ പേരില്‍ 4.76 കോടിയുടെ സ്വര്‍ണ വായ്പ, സിപിഎം സഹകരണ സംഘം സെക്രട്ടറി മുങ്ങി; കേസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »