ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്. ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം സൗദി അറേബ്യയിലെത്തിയ പ്രമുഖ ചരിത്രഗ്രന്ഥ കാരനും പ്രഭാഷകനുമായ പി. ഹരീന്ദ്രനാഥിന് വടകര എന്‍ ആര് ഐ ഫോറം റിയാദ് ചാപ്റ്റര്‍ ഊഷ്മളമായ സ്വീകരണമൊരുക്കി. മന്‍സൂറയിലെ അല്‍ മദീന ഓഡിറ്റോറി യത്തില്‍ നടന്ന ചടങ്ങില്‍ സി.ആര് രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. അല്‍ മദീന ഗ്രൂപ്പ് ചെയര്മാന് വി.പി. സലിം ഹരീന്ദ്രനാഥിനെ പൊന്നാടയണിയിച്ചു.

തന്റെ പുതിയ ചരിത്രഗ്രന്ഥമായ മഹാത്മാഗാന്ധി : കാലവും കര്‍മപര്‍വവും പി. ഹരീന്ദ്രനാഥ് ടി.വി.എസ്.സലാമിന് സമ്മാനിച്ചു. ടി.പി. റഷീദ്, എം.പി. വൈജയന്തി, സജന ടീച്ചര്‍, മുഹമ്മദ് കുന്നത്ത്, ടി.കെ. സലിം, മുഹമ്മദ് പുത്തന്‍പുരയില്‍, സി. സലിം എന്നിവര്‍ ആശംസ നേര്‍ന്നു. എസ് എസ് എല്‍ സി, പ്ലസ് ടു ഉന്നതവിജയികളായ കുട്ടികള്‍ക്ക് പി. ഹരീന്ദ്രനാഥ് ഉപഹാരങ്ങള്‍ നല്കി. പുഷ്പരാജ് പയ്യോളി സ്വാഗതവും ഫൈസല്‍ മണപ്രത്ത് നന്ദിയും പറഞ്ഞു.
