Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇ.ടി മുഹമ്മദ്‌ ബഷീർ എം.പിക്ക് മക്ക ഒ.ഐ.സി.സി സ്വീകരണം നൽകി


മക്ക: ഉംറ നിർവഹിക്കാൻ സൗദിയിൽ എത്തിയ ഇ.ടി മുഹമ്മദ്‌ ബഷീർ എം.പിക്ക് മക്ക ഒ.ഐ.സി.സി എക്സിക്യൂട്ടീവ് മക്ക അസീസിയയിൽ പാനൂർ ഹോട്ടൽ മിനി ആഡിറ്റോ റിയത്തിൽ വെച്ച് സ്വീകരണം നൽകി. ഒ.ഐ.സി.സി മക്ക പ്രസിഡന്റ് ശ്രീ.നൗഷാദ് പെരുന്തല്ലൂർ അധ്യക്ഷൻ ആയിരുന്നു.കെ.എം.സി.സിയുടെ നാഷണൽ പ്രസിഡന്റ് ശ്രീ.കുഞ്ഞുമോൻ കാക്കിയ ഉദ്ഘാടനം നിർവഹിച്ചു. ജിദ്ദ റീജണൽ കമ്മറ്റി വൈസ് പ്രസിഡന്റ് റഷീദ് ബിൻസാഗർ മക്ക ഒ ഐ സി സി ക് വേണ്ടി എം പി യെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

മറുപടി പ്രസംഗത്തിൽ രാജ്യത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉള്ള ഗവണ്മെന്റ് അധികാരത്തിൽ വരും എന്നും മത ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാൻ ഇൻഡ്യാ മുന്നണിക് മാത്രമേ സാധ്യമാവുകയുള്ളു എന്നും കേരളത്തിലെ എൽ.ഡി. എഫിന്റെ കിരാത ഭരണത്തിനുള്ള തിരിച്ചടിയാകും ഇലക്‌ഷൻ റിസൾട്ട് എന്നും അദ്ദേഹം പറഞ്ഞു.

മുജീബ് പൂക്കോട്ടൂർ,മനാഫ് ചടയമംഗലം,മുസ്തഫ മലയിൽ,നൈസം തോപ്പിൽ,ഹബീബ് കോഴിക്കോട്,റഹീഫ് കണ്ണൂർ,നാസർ കിൻസാര, സുഹൈൽ പറമ്പൻ, യാസിർ പുളി ക്കൽ, അഷ്‌റഫ്‌ കണ്ണൂർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. നിയാസ് വയനാട്, നൗഷാദ് എടക്കര, മുജീബ് കീഴിശ്ശേരി,റയീസ് കണ്ണൂർ, ഇബ്രാഹിം നൂരി,റഷീദ് KAMC, മിഫാസ്, മുഹ്സിൻവടക്കേച്ചിറ, നൈസാം തോപ്പിൽ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സലിം കണ്ണനാകുഴി സ്വാഗതവും നിസാർ പടിഞ്ഞാറ്റ തിൽ നന്ദിയും പറഞ്ഞു


Read Previous

വടകര എന്‍ ആര്‍ ഐ ഫോറം റിയാദ് ചാപ്റ്റര്‍ ചരിത്രഗ്രന്ഥകാരനും, പ്രഭാഷകനുമായ പി. ഹരീന്ദ്രനാഥിന് ഊഷ്മള സ്വീകരണം നല്‍കി

Read Next

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി കഥ വിഭാഗം പുരസ്കാരം പ്രവാസിയായ അക്ബർ ആലിക്കരയുടെ കഥാസമാഹാരം ‘ചിലയ്ക്കാത്ത പല്ലി ‘യ്ക്ക്‌

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »