Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി കഥ വിഭാഗം പുരസ്കാരം പ്രവാസിയായ അക്ബർ ആലിക്കരയുടെ കഥാസമാഹാരം ‘ചിലയ്ക്കാത്ത പല്ലി ‘യ്ക്ക്‌


ദുബായ്: എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതിയുടെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.സമഗ്ര സംഭാവനയ്ക്കുള്ള 25000 രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം കെ പി രാമനുണ്ണിക്കും ( പുസ്തകം ‘ഹൈന്ദവം ‘) പതിനായിരം രൂപയും പ്രശംസാപത്രവും അടങ്ങുന്ന കഥാവിഭാഗം പുരസ്കാരം പ്രവാസിയായ അക്ബർ ആലിക്കരയുടെ കഥാസമാഹാരം ‘ ചിലയ്ക്കാത്ത പല്ലി’ ക്കും ലഭിച്ചു.പ്രൊഫ.എം കെ സാനു , ഡോ.പി സോമൻ ശ്രീമതി സുജാ സൂസൻ ജോർജ്‌ എന്നിവരടങ്ങുന്ന ജൂറിയാണ്‌ പുരസ്കാരം നിർണ്ണയിച്ചത്‌.

മലയാളം മിഷൻ റാസൽഖൈമ ചാപ്റ്റർ സെക്രട്ടറിയും ‘ചേതന റാസൽഖൈമയുടെ മുൻ ഭാരവാഹിയും കൂടിയായ അക്ബർ , ഉറൂബ്‌ ചെറുകഥാ പുരസ്കാരം, അക്കാഫ്‌ പോപ്പുലർ ചെറുകഥാ പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്‌. കഴിഞ്ഞ വർഷത്തെ ഷാർജ ബുക്‌ ഫെയറിൽ പ്രകാശനം ചെയ്ത പുസ്കം ഹരിതം ബുക്സാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌.

പുരസ്കാരങ്ങൾ ജൂൺ അവസാനവാരം കോഴിക്കോട്‌ വെച്ച്‌ സമ്മാനിക്കുമെന്ന് ശ്രീമതി സുജ സൂസൻ ജോർജ്‌ , സമിതി ചെയർമാൻ രമേശൻ ദേവപ്രിയം , ഖജാൻജി റാണി പി കെ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.


Read Previous

ഇ.ടി മുഹമ്മദ്‌ ബഷീർ എം.പിക്ക് മക്ക ഒ.ഐ.സി.സി സ്വീകരണം നൽകി

Read Next

ഐഎസ്ആര്‍ഒയ്ക്ക് വീണ്ടും അഭിമാന നേട്ടം; 3 ഡി പ്രിന്റഡ് റോക്കറ്റ് എഞ്ചിന്‍ വിജയകരമായി വിക്ഷേപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »