Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഐഎസ്ആര്‍ഒയ്ക്ക് വീണ്ടും അഭിമാന നേട്ടം; 3 ഡി പ്രിന്റഡ് റോക്കറ്റ് എഞ്ചിന്‍ വിജയകരമായി വിക്ഷേപിച്ചു


ബംഗളൂരു: അഡിക്റ്റീവ് മാനുഫാക്ച്വറിങ് (എ.എം) സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 3 ഡി പ്രിന്റഡ് എഞ്ചിന്‍ വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. പിഎസ് 4 എഞ്ചിനില്‍ രൂപമാറ്റം വരുത്തിയാണ് പരീക്ഷണത്തിന് വിധേയമാക്കിയത്.പുതിയ എഞ്ചിനില്‍ 97 ശതമാനം അസംസ്‌കൃത വസ്തുക്കള്‍ ലാഭിക്കാനും പുനരുപയോഗി ക്കാനും സാധിക്കും. കൂടാതെ ഉല്‍പാദന സമയം 60 ശതമാനം കുറയ്ക്കാനും സാധിക്കു മെന്ന് ഐഎസ്ആര്‍ഒ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

പരമ്പരാഗതമായ മെഷീനിങിലൂടെയും വെല്‍ഡിങിലൂടെയുമാണ് പിഎസ് 4 എഞ്ചിന്‍ നിര്‍മിച്ചിരിക്കുന്നത്. നൈട്രജന്‍ ടെട്രോക്സൈഡ് ഓക്സിഡൈസറായും മോണോ മീഥൈല്‍ ഹൈഡ്രോസൈന്‍ ഇന്ധനമായും യോജിപ്പിച്ചാണ് എഞ്ചിന്‍ പ്രവര്‍ത്തിപ്പി ക്കുന്നത്. ഐഎസ്ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററാണ് ഇത് വികസിപ്പിച്ചെടുത്തത്.

പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) റോക്കറ്റിന്റെ മുകളി ലത്തെ ഘട്ടത്തില്‍ പിഎസ് 4 എഞ്ചിന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. പിഎസ്എല്‍വി യുടെ നാലാം ഘട്ടത്തിലും പിഎസ്എല്‍വി റിയാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ ഒന്നാം ഘട്ടത്തിലും പിഎസ് 4 എഞ്ചിന്‍ ഉപയോഗിക്കുന്നുണ്ട്.

നിലവിലെ എ.എം സാങ്കേതിക വിദ്യയിലൂടെ നിരവധി ഗുണങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇതിലുപയോഗിച്ചിരിക്കുന്ന ലേസര്‍ പൗഡര്‍ ബെഡ് ഫ്യൂഷന്‍ ടെക്നിക് എഞ്ചിന്‍ ഭാഗങ്ങളുടെ എണ്ണം 14 ല്‍ നിന്ന് ഒന്നായി കുറച്ചിട്ടുണ്ട്. കൂടാതെ 19 വെല്‍ഡിങ് പോയിന്റുകള്‍ ഒഴിവാക്കാന്‍ സാധിച്ചു. അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാന്‍ സാധിച്ചുവെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്ത എഞ്ചിന്‍ തമിഴ്നാട്ടിലെ മഹേന്ദ്ര ഗിരിയിലുള്ള ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സില്‍ വെച്ചാണ് വിക്ഷേപിച്ചത്. 74 സെക്കന്റ് ദൈര്‍ഘ്യമുള്ള എഞ്ചിന്റെ നാല് ഹോട്ട് ടെസ്റ്റുകളും വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഇനിയുള്ള പിഎസ്എല്‍വി ദൗത്യങ്ങളില്‍ എ.എം പിഎസ് 4 എഞ്ചിന്‍ ഉപയോഗിക്കാന്‍ പദ്ധതിയിടുന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു.


Read Previous

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി കഥ വിഭാഗം പുരസ്കാരം പ്രവാസിയായ അക്ബർ ആലിക്കരയുടെ കഥാസമാഹാരം ‘ചിലയ്ക്കാത്ത പല്ലി ‘യ്ക്ക്‌

Read Next

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത: ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »