Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിവാഹം കഴിഞ്ഞും ബന്ധം തുടര്‍ന്നു, അതാണ് തര്‍ക്കമുണ്ടായത്’; അടിച്ചെന്ന് സമ്മതിച്ച് രാഹുലിന്റെ അമ്മ


കോഴിക്കോട്: പന്തീരാങ്കാവില്‍ നവവരന്റെ ക്രൂരമര്‍ദനത്തിനു യുവതി ഇരയായ സംഭവത്തില്‍ പ്രതികരണവുമായി വരന്‍ രാഹുലിന്റെ അമ്മ. പെണ്‍കുട്ടിക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് അവളുടെ അച്ഛന്‍ പറഞ്ഞിരുന്നുവെന്നും വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷവും അത് തുടര്‍ന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും രാഹുലിന്റെ അമ്മ പറഞ്ഞു.

മകള്‍ എന്താണ് ചെയ്തതെന്ന് അവര്‍ വെളിപ്പെടുത്തുന്നില്ല. ജയിക്കാന്‍ വേണ്ടിയാണ് സ്ത്രീധനം ചോദിച്ചു എന്ന ആരോപണം അവര്‍ ഉയര്‍ത്തുന്നത്. മകളുടെ കുറ്റം അവര്‍ മറച്ചുപിടിക്കുകയാണ്. മോള്‍ എന്താ പറഞ്ഞത്, മോള്‍ എന്താ ചെയ്തതെന്ന് അവര്‍ വെളിപ്പെടുത്തുന്നില്ല. കൈവെള്ളയില്‍ കൊണ്ടുനടന്നിട്ടും അവള്‍ എന്നെ ചതിക്കുന്ന രീതിയിലായപ്പോള്‍ എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല അമ്മേ എന്നാണ് മോന്‍ പറഞ്ഞത്. അങ്ങനെ വാക്കുതര്‍ക്കമുണ്ടായെന്ന് പറഞ്ഞതായും അമ്മ പറഞ്ഞു.

മോളെ ചെറുതായി അടിച്ചിട്ടുണ്ട്, ഇല്ലെന്നു പറയില്ല. അല്ലാതെ കൊല്ലാനൊന്നും ശ്രമിച്ചിട്ടില്ല. പിന്നെ എന്റെ അമ്മയെ പറഞ്ഞുവിടണം, മകളെയും പിള്ളേരെയും ഇറക്കിവിടണം, അക്കൂട്ടത്തില്‍ ഞാനും പോകണം എന്നാണ് അവള്‍ പറഞ്ഞത്. അമ്മേടെ കൂടെ നില്‍ക്കാന്‍ പറ്റില്ല, അല്ലെങ്കില്‍ തിരുവനന്തപുരത്ത് പോയി നില്‍ക്കു മെന്നും പറഞ്ഞു. ഇതു രാഹുല്‍ എതിര്‍ത്തു. ഇതിനു പിന്നാലെയാണ് വാക്കുതര്‍ക്ക മുണ്ടാകുന്നത്. അല്ലാതെ സ്ത്രീധനം ചോദിച്ചിട്ടില്ലെന്നുമാണ് രാഹുലിന്റെ അമ്മ പറയുന്നത്. കോട്ടയത്ത് ഒരു പെണ്‍കുട്ടിയുമായി രാഹുലിന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് പറയുന്നത് ശരിയാണ്. നിശ്ചയം കഴിഞ്ഞപ്പോള്‍ വേണ്ടെന്ന് വെച്ചത് അവരാണ്. അതുകൊണ്ട് ഒഴിവാക്കി. ഞങ്ങള്‍ മറച്ചുവയ്ക്കുന്നില്ല. എന്റെ മോന്‍ ചെയ്തത് ഞാന്‍ എവിടായാലും പറയും.

യുവതിയെ രാഹുല്‍ ചെറുതായി അടിച്ചിട്ടുണ്ടെന്നും എന്നാല്‍ ഗുരുതരമായി മര്‍ദിച്ചിട്ടില്ലെന്നുമാണ് രാഹുലിന്റെ അമ്മയുടെ പ്രതികരണം. സ്ത്രീധനം ആവശ്യ പ്പെട്ടിട്ടില്ലെന്നും ജയിക്കാന്‍ വേണ്ടി പെണ്‍വീട്ടുകാര്‍ പറയുന്നതാണത്. ഇന്നലെ ഉച്ചയ്ക്കുശേഷം രാഹുല്‍ വീട്ടില്‍നിന്നു പോയി, ഫോണ്‍ സ്വിച്ച് ഓഫാണ്. സ്ത്രീധനം ചോദിച്ചിട്ടില്ലെന്നും കോട്ടയത്തെ വിവാഹലോചന ഒഴിവായത് മറ്റു കാരണങ്ങള്‍ കൊണ്ടാണെന്നും ഇവര്‍ പറഞ്ഞു.

ഒരിക്കലും സ്ത്രീധനത്തിന്റെ ആവശ്യമില്ല. അവശ്യപ്പെടുകയുമില്ല. ആറ് ലക്ഷം രൂപ മുടക്കി രാഹുലാണ് ഗുരുവായൂരില്‍ കല്യാണം നടത്തുന്നത്. തന്റെ മകന് അതിന്റെ ആവശ്യമില്ലെന്നും അമ്മ പ്രതികരിച്ചു. രാഹുല്‍ എവിടെയാണെന്ന് ഞങ്ങള്‍ക്കും അറിയില്ല. ഓരോരുത്തരും വിളിച്ചുനോക്കുന്നുണ്ട്. ഇന്നു വന്നേക്കും. എന്നോടു പറയാതെ അവന്‍ ദൂരത്തേക്കു പോകില്ല. അതു ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അമ്മ പറഞ്ഞു.


Read Previous

രാഹുലുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു’; പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനി

Read Next

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവഗുരുതരാവസ്ഥയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »