Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒ.ഐ.സി.സി റിയാദ് സുരക്ഷാ അംഗത്വ ഡിജിറ്റൽ കാർഡ് വിതരണം


റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സുരക്ഷാ പദ്ധതിയുടെ അംഗത്വ ഡിജിറ്റൽ കാർഡിന്റെ വിതരണം നടന്നു. ബത്ഹ സബർമതി ഓഫീസിൽ നടന്ന വിതരണോദ്ഘാടനം ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിപ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ സംഘടനാജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സന് നൽകി കൊണ്ട് നിർവ്വഹിച്ചു.

സുരക്ഷാ പദ്ധതിയുടെ അംഗത്വ ഡിജിറ്റൽ കാർഡിന്റെ വിതരണം

സുരക്ഷാ പദ്ധതി കൺവീനറും വർക്കിംഗ് പ്രസിഡന്റുമായ നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽസെക്രട്ടറി റഷീദ് കൊളത്തറ, നാഷണൽ കമ്മിറ്റി അംഗം റഹിമാൻ മുനമ്പത്ത്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സജീർ പൂന്തുറ, മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പൻ, വഹീദ് വാഴക്കാട് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ സുരക്ഷാപദ്ധതിയുടെ ഡിജിറ്റൽ കാർഡ് രൂപകൽപ്പന ചെയ്ത ഷമീം എൻ.കെയെ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം കളക്കരയും, സുരക്ഷാ പദ്ധതി കൺവീനർ നവാസ് വെള്ളിമാട്കുന്നിന് പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറയും ഷാൾഅണീയിച്ച് ആദരവ് നൽകി. സംഘടനാജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും, ട്രഷറർ സുഗതൻ നൂറനാട് നന്ദിയും പറഞ്ഞു.

ഗ്ലോബൽ, നാഷണൽ, സെൻട്രൽ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ അഷ്‌കർ കണ്ണൂർ,
മുഹമ്മദലി മണ്ണാർക്കാട്, അമീർ പട്ടണത്ത്, ബാലുകുട്ടൻ, നിഷാദ് ആലംകോട് ഷുക്കൂർ ആലുവ, ജോൺസൺ മാർക്കോസ്, നാദിർഷ റാഹിമാൻ , അഷ്‌റഫ് കീഴിപ്പുള്ളിക്കര, മുസ്തഫ വിഎം, നാസർ മാവൂർ, കെകെ തോമസ്, ഷഫീക് പുറക്കുന്നിൽ, ശരത്‌ സ്വാമിനാഥൻ , നാസർ വലപ്പാട്, ഷഹീർ കൊട്ടക്കാട്ടിൽ, മജു സിവിൽസ്റ്റേഷൻ, ഉമർ ഷരീഫ്, റഫീഖ് എരഞ്ഞിമാവ് തുടങ്ങിയവർ സംബന്ധിച്ചു.


Read Previous

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

Read Next

ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി ഹജ്ജ് സെൽ വോളന്റിയർ മീറ്റ് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »