Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സംസ്ഥാന ഹജ് കമ്മിറ്റി വഴി വരുന്ന ആദ്യ തീർത്ഥാടകരുടെ സംഘം ജിദ്ദയിലെത്തി


ജിദ്ദ: സംസ്ഥാന ഹജ് കമ്മിറ്റി വഴി പരിശുദ്ധ ഹജ്ജ് കർമ്മത്തിന് മലയാളി തീർത്ഥാടകരുടെ ആദ്യസംഘം ഇന്ന് പുലർച്ചെ ജിദ്ദയിലെത്തി. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഐ.എക്‌സ് 3011 നമ്പർ വിമാനത്തിൽ 166 തീർത്ഥാടകരാണ് എത്തിയത്.

രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങളും ജിദ്ദയിലെത്തും.ആദ്യവിമാനത്തിൽ പുറപ്പെടുന്ന തീർഥാടകർ രാവിലെ 10 മണിക്കും രണ്ടാമത്തെ സംഘം ഉച്ചയ്ക്ക് 12 മണിക്കും മൂന്നാമത്തെ സംഘം ഉച്ചയ്ക്ക് രണ്ടു മണിക്കും ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്തിരുന്നു. വിമാനത്താവളത്തിലും ഹജ്ജ് ഹൗസിലും തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ ഹജ്ജ് കമ്മിറ്റി ഒരുക്കിയിയിരുന്നു.

59 വിമാനങ്ങളാണ് കരിപ്പൂരിൽനിന്ന് ഹജ്ജിനായി എയർ ഇന്ത്യ എക്പ്രസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. വെയിറ്റിങ് ലിസ്റ്റിൽനിന്ന് ഇതിനകം അവസരം ലഭിച്ചവർക്കുള്ള അധികവിമാനവും ജൂൺ ഒൻപതിനു മുൻപുള്ള ഷെഡ്യൂളിൽ ഉൾപ്പെടുത്തും. ദിവ സവും മൂന്ന് വിമാനങ്ങളാണ് കരിപ്പൂരിൽനിന്ന് സർവീസ് നടത്തുക. ജൂൺ എട്ടിന് നാലു വിമാനങ്ങൾ.

ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് നിന്നും ഇത്രയും കൂടുതൽ പേർക്ക് അവസരം ലഭിക്കുന്നത്. ആകെ തീർത്ഥാടകരിൽ 7279 പേർ പുരുഷന്മാരും 10604 പേർ സ്ത്രീക ളുമാണ്. കൂടാതെ രണ്ട് വയസിനു താഴെയുള്ള എട്ട് കുഞ്ഞുങ്ങളും ഇതിൽ ഉൾപ്പെടും. കോഴിക്കോട് (കരിപ്പൂർ) എംബാർക്കേഷൻ വഴി 10430 പേരും കൊച്ചി വഴി 4273, കണ്ണൂർ വഴി 3135 പേരുമാണ് വരുന്നത്. സംസ്ഥാനത്ത് നിന്നുള്ള 37 പേർ ബാംഗ്ലൂർ, അഞ്ച് പേർ ചെന്നെ, മൂന്ന് പേർ മുംബൈ വഴിയും ജിദ്ദയിൽ എത്തും.


Read Previous

മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്തുകയറി; കണ്ണൂരില്‍ പ്രവാസിയുടെ വീട്ടില്‍ നിന്ന് 75 പവന്‍ കവര്‍ന്നു

Read Next

ഇന്ത്യ മുന്നണി അധികാരത്തില്‍ വരട്ടെ; അതിനായി പ്രാര്‍ത്ഥിക്കുന്നു: ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »