Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒ.ഐ.സി.സി കോഴിക്കോട് പി.എം നജീബ് മെമ്മോറിയൽ അവാർഡുകൾ പ്രഖ്യാപിച്ചു


ദമാം: ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി വർഷംതോറും നടത്തിവരാറുള്ള പി. എം . നജീബ് മെമ്മോറിയൽ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. രാഷ്ട്രീയ മേഖലയിൽ നിന്നും ഒ ഐ സി സി നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ ബിജു കല്ലുമല, വിദ്യാഭ്യാസ മേഖലയിൽ നിന്നും ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ, കഴിഞ്ഞ 26 വർഷമായി അധ്യാപികയായി സേവനമനുഷഠിക്കുന്ന തൃശ്ശൂർ സ്വദേശിനി ഗായത്രി ദേവി ഉദയൻ, കഴിഞ്ഞ 16 വർഷമായി ഇന്ത്യൻ സ്കൂളിലെ തന്നെ അധ്യാപികയായ കോഴിക്കോട് സ്വദേശിനി ഗീത മധുസൂദനൻ എന്നിവരെയും, ജീവകാരുണ്യ വിഭാഗത്തിൽ നിന്നും നാരി ശക്തി പുരസ്കാര ജേതാവായ മഞ്ജു മണിക്കുട്ടൻ, കായിക മേഖലയിൽ നിന്നും പ്രശസ്ത ഫുട്ബോൾ താരം മലപ്പുറം സ്വദേശി സാദിഖ് എന്നിവരാണ് അവാർഡിന് അർഹരായവർ.

ജൂറി അംഗങ്ങളായ ഒ ഐ സി സി റീജിയണൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഷംസ് കൊല്ലം , ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ ,നാഷണൽ കമ്മിറ്റി മെമ്പർ റഫീഖ് കൂട്ടിലങ്ങാടി , കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്‌ലം ഫറോക്ക് ,ജനറൽ സെക്രട്ടറി മാരായ ഷാരി ജോൺ, സലിം ഒളവണ്ണ,ട്രഷറർ മധുസൂദനൻ എന്നിവർ അടങ്ങിയ പാനൽ തിരഞ്ഞെടുത്തു.

വിദ്യാഭ്യാസ, കായിക, ജീവകാരുണ്യ, രാഷ്ട്രീയ മേഖലകളിൽ കഴിഞ്ഞ ഒരു മാസക്കാലമായി പൊതുസമൂഹത്തിൽ നിന്നും വിലയിരുത്തിയതിനു ശേഷമാണ് ഫല പ്രഖ്യാപനം ഉണ്ടായത്. കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ അസ്‌ലം ഫറോക്, ജനറൽ സെക്രട്ടറി മാരായ ഷാരി ജോൺ, സലീം ഓളവണ്ണ റീജിണൽ വൈസ് പ്രസിഡന്റ്‌ ഷംസു കൊല്ലം, റീജിണൽ ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ, ജില്ലാ കമ്മിറ്റി ട്രഷറർ മധുസൂദനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു..


Read Previous

കേളി ഏഴാമത് മെഗാ രക്തദാന ക്യാമ്പ് ‘ജീവസ്പന്ദനം2024’ മേയ് 24 വെള്ളിയാഴ്ച.

Read Next

കോണ്‍ഗ്രസ്‌ വർക്കിംഗ് കമ്മിറ്റി അംഗം രമേശ്‌ ചെത്തിലയും, മിമിക്രി താരവും നടനും സംവിധായകനുമായ രമേശ് പിഷാരടിയും ദമാമില്‍ എത്തുന്നു, മെയ്‌ 24ന് ദമാം ജുബൈൽ ഒഐസിസി സംഘടിപ്പിക്കുന്ന “ജുബൈല്‍ ഫെസ്റ്റ്‌ 2024″ല്‍ ഇരുവരും പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »