Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പല്ലാരിമംഗലം പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും ബാഗുകൾ വിതരണം ചെയ്ത് ഇടം പ്രവാസി സംഘടന


കവളങ്ങാട്: പല്ലാരിമംഗലം പഞ്ചായത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇടതുപക്ഷ പ്രവർത്തകരുടെ കൂട്ടായ്മയായ ഇടം പ്രവാസി സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇടം സ്കൂള്‍ ബാഗുകള്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നു. പുത്തന്‍ യൂണിഫോമും, ബാഗും, പുസ്തകങ്ങളുമൊക്കെയായി സ്കൂളില്‍ പോകുന്നത് സ്വപ്നം കാണുന്ന കുരുന്നുകള്‍ക്ക് അവരുടെ സാമ്പത്തിക പശ്ചാത്തലം ആ സ്വപ്നങ്ങള്‍ക്ക് ഒരു തടസമാകരുത് എന്ന ആഗ്രഹത്തോടെയാണ് ഇടം സ്നേഹ സമ്മാനം എന്ന പേരില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്.

പല്ലാരിമംഗലം പഞ്ചായത്തിലെ മുഴുവൻ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും ബാഗുകൾ വിതരണം ചെയ്യുന്നതിന്റെ പഞ്ചായത്ത്‌ തല ഉദ്ഘാടനം പൈമറ്റം ഗവ. യു പി സ്കൂളിൽ ഇടം അംഗം മുഹമ്മദ്‌ അനീഷ് വാർഡ് മെമ്പർ സഫിയ സലീം എന്നിവർ ചേർന്ന് പ്രധാന അദ്ധ്യാപകന്‍ പി. വി. സണ്ണിക്ക് ബാഗുകൾ കൈമാറി നിര്‍വ്വഹിച്ചു . ഇടം വൈസ് പ്രസിഡന്റ്‌ ഷൗക്കത്ത് അലി, കോ ഓർഡിനേറ്റർമാരായ അജിൽസ് ഒ. ജമാൽ, മുഹ്സിൻ മുഹമ്മദ്‌, എക്സിക്യൂട്ടീവ് അംഗം എൻ എ അഷ്‌റഫ്‌, അദ്ധ്യാപകരായ ജസീല വി. എം., രഞ്ജിനി കെ. ആര്‍., സജിത പി. ടി., ഷെഫീന വി. ഇ. എന്നിവർ സംസാരിച്ചു.


Read Previous

റഹീമിന്റെ മോചനത്തിനായുള്ള ഒന്നര കോടി റിയാൽ ഇന്ത്യൻ എംബസിക്ക് കൈമാറി

Read Next

ലോകഭരണ സിരാകേന്ദ്രത്തിൽ ലെഗസി ടീം വെന്നിക്കൊടിയുയർത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »