Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ പുതുക്കിയില്ലെങ്കില്‍ അസാധുവാകുമോ? എന്താണ് യുഐഡിഎഐ പറയുന്നത്


ന്യൂഡല്‍ഹി: പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്തില്ലായെങ്കില്‍ ജൂണ്‍ 14 ന് ശേഷം അസാധുവാകുമെന്ന പ്രചാരണം വ്യാജമെന്ന് യുഐഡിഎഐ. പത്ത് വര്‍ഷത്തിന് ശേഷവും ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കിലും അവയുടെ സാധുത തുടരുമെന്നും യുഐഡിഎഐ കൂട്ടിച്ചേര്‍ത്തു. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ഈ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത് കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു വാര്‍ത്തയെ തുടര്‍ന്നാണ്. ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി 2024 ജൂണ്‍ 14 വരെ കേന്ദ്രം നീട്ടിയിരുന്നു.

നേരത്തെ മാര്‍ച്ച് 14 വരെയായിരുന്നു സമയപരിധി. എന്നാല്‍ സൗജന്യമായി ഓണ്‍ലൈനായി രേഖകള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ജൂണ്‍ 14 വരെ നീട്ടിയത്. ഇതാണ് ജൂണ്‍ 14 ന് മുമ്പ് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്തില്ലായെങ്കില്‍ അസാധുവാകും എന്ന തരത്തില്‍ അഭ്യൂഹം പരക്കാന്‍ ഇടയാക്കിയതെന്നും യുഐഡിഎഐ വിശദീകരിച്ചു.

ജൂണ്‍ 14 നുള്ളില്‍ സൗജന്യമായി ആധാര്‍ പുതുക്കാം. ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ സൗജന്യ അപ്‌ഡേറ്റ് സൗകര്യം ലഭിക്കൂ. എന്നിരുന്നാലും ആധാര്‍ സേവാ കേന്ദ്രത്തില്‍ പോയി പണം നല്‍കി ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാവുന്നതാണെന്നും യുഐഡിഎഐ അറിയിച്ചു.


Read Previous

നേപ്പാളില്‍ നിന്നും എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി കാമ്യ കാര്‍ത്തികേയന്‍

Read Next

യുവതിയുടെ പരാതി, ഗള്‍ഫിലുള്ള അബൂബക്കറിന് പകരം ജയിലിലായത് മറ്റൊരു യുവാവ്; നാലുദിവസം ജയിലില്‍ കിടന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »