Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കരുണാകരന്‍ സ്മാരകം: ഇനി വൈകില്ലെന്ന് കോൺഗ്രസ്; ധനസമാഹരണം ഊർജ്ജിതമാക്കുന്നു; ഫണ്ട് സമാഹരണത്തിനായി കെ സുധാകരനും കെ മുരളീധരനും ജില്ലകള്‍ സന്ദര്‍ശിക്കും


തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കെ കരുണാക രന്റെ മകൾ പത്മജ വേണുഗോപാൽ ഉയർത്തിയ വിമർശനത്തിനു പിന്നാലെ കരുണാകരൻ സ്മാരക നിർമ്മാണം ഊർജ്ജിതമാക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കരുണാകരൻ സ്മാരക നിർമ്മാണത്തിന് കോൺഗ്രസ് വേണ്ടത്ര ഉത്സാഹം കാണിക്കു ന്നില്ലെന്ന പത്മജയുടെ വിമർ‌ശനത്തിന് മറുപടി പറയേണ്ടി വന്നിരുന്നു നേതൃത്വത്തിന്. ഇനി ലോക്സഭയിലേക്ക് മത്സരിക്കുന്നില്ലെന്നും കരുണാകരൻ സ്മാരകത്തിന്റെ നിർമാണത്തിൽ ശ്രദ്ധ ചെലുത്താൻ പോകുകയാണെന്നും മുമ്പ് കെ മുരളീധരനും നിലപാടെടുത്തിരുന്നു.

കെ കരുണാകരന്‍ സ്മാരക ഫൗണ്ടേഷന്‍ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസിസി പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചതായാണ് പുതിയ വാർത്ത. ജില്ലകളില്‍ നിന്ന് ജൂലൈ 15നകം കൂടുതല്‍ തുക സമാഹരിക്കാന്‍ ജില്ലാ പ്രസിഡന്റുമാര്‍ക്ക് നിര്‍ദേശം നല്കി. സമാഹരിച്ച തുകയുടെ അവലോകനം നടത്തി. ഇത് ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം ആയിരിക്കും.

ഫണ്ട് സമാഹരണത്തിനായി ഫൗണ്ടേഷന്റെ ചെയര്‍മാന്‍ കൂടിയായ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഫൗണ്ടേഷന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.മുരളീധരനും ജില്ലകള്‍ സന്ദര്‍ശിക്കും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറെടുപ്പുകള്‍ നടത്താന്‍ ജില്ലാ അധ്യക്ഷന്‍മാര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. തുടര്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സംഘടനയുടെയും കെപിസിസി ഭാരവാഹികളുടെയും യോഗം ഉടന്‍ ചേരാനും തീരുമാനിച്ചു.


Read Previous

ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കില്ല; മുന്നറിയിപ്പുമായി കുവൈറ്റ്

Read Next

രജനികാന്ത് അബുദാബിയിലെത്തിയത് വെറുതെയല്ല,​ യു എ ഇയുടെ ഗോൾഡൻ വിസ സ്വീകരിച്ച് സൂപ്പർതാരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »