ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കാന്‍ ചലച്ചിത്രോത്സവത്തിലെ റെഡ് കാര്‍പറ്റില്‍ നടി കനി കുസൃതിയുടെ ഔട്ട്ഫിറ്റും തണ്ണിമത്തന് ഡിസൈനിലുള്ള ക്ലച്ചും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കനി ഈ ക്ലച്ച് ഉപയോഗിച്ചത്. പലസ്തീന് പതാകയുടെ നിറങ്ങളായ ചുവപ്പും പച്ചയും കറുപ്പും ചേര്‍ന്നതാണ് ഈ തണ്ണിമത്തന്.
കൊച്ചി പനമ്പിള്ളി നഗറിലെ ബൊട്ടീക് സ്റ്റോറായ സാള്‍ട്ട് സ്റ്റുഡിയോയാണ് കനിക്കായി ഈ ക്ലച്ച് ഡിസൈന്‍ ചെയ്തത്. ഇപ്പോഴിതാ ഈ തണ്ണിമത്തന് ക്ലച്ച് നിര്‍മിക്കുന്ന ചിത്രം സാള്‍ട്ട് സ്റ്റുഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്.
പച്ച വെല്‍വെറ്റ് തുണിയില്‍ മഞ്ഞയും പച്ചയും ചുവപ്പും മുത്തുകള്‍ തുന്നിപ്പിടിപ്പിച്ചാണ് ഈ ക്ലച്ചുണ്ടാക്കുന്നത്. ആദ്യം തുണിയില്‍ തണ്ണിമത്തന്റെ ചിത്രം വരയ്ക്കുകയും അതിന് മുകളിലൂടെ മുത്തുകള്‍ തുന്നിപ്പിടിപ്പിക്കുകയുമാണ് ചെയ്യുന്നത്.
ഈ ക്ലച്ചിനൊപ്പം റെഡ് കാര്‍പറ്റില്‍ കനി ധരിച്ച വെള്ള ഗൗണും ഹാങ്ങിങ് കമ്മലുമെല്ലാം ഡിസൈന്‍ ചെയ്തതും സാള്‍ട്ട് സ്റ്റുഡിയോയാണ്. സാള്‍ട്ട് സ്റ്റുഡിയോയുടെ സ്ഥാപകയായ ദിയാ ജോണാണ് കനിയെ സ്റ്റൈല്‍ ചെയ്തത്.
ക്ലച്ച് ഡിസൈനിങ് വീഡിയോയ്ക്ക് താഴെ നിരവധി പേര് സാള്‍ട്ട് സ്റ്റുഡിയോയെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ഇതു പോലൊരെണ്ണം തനിക്കും വേണമെന്നാണ് നടി പാര്‍വതിയുടെ കമന്റ്. നന്ദി അറിയിച്ചുള്ള കനിയുടെ കമന്റും ഇക്കൂട്ടത്തിലുണ്ട്.
