Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് ജീനിയസ് ധാരണാ പത്രം കൈമാറി


റിയാദ്: കേളി കലാ സാംസകാരിക വേദിയുടെ സംഘാടന മികവിൽ ഗ്രാന്റ്മാസ്റ്റർ ജി.എസ് പ്രദീപ് നയിച്ച ജീനിയസ് 2024-ന്റെ ഫൈനൽ മത്സരാർത്ഥികളിൽ റിയാദ് ജീനിയസ് 2024 – ലെ വിജയി നവ്യാ സിംനേഷടക്കം നാല് പേർക്ക് ബത്ത ലുഹു ആഡിറ്റോറിയത്തിലെ വർണാഭമായ ചടങ്ങിൽ വച്ച് ധാരണാ പത്രം കൈമാറി. ഫൈനൽ മത്സരാർത്ഥികളിൽ രണ്ട് പേർ അവരുടെ അസൗകര്യം മുൻകൂട്ടി അറിയിച്ചിരുന്നു.

കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് സ്വാഗതം പറഞ്ഞ യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം റിയാദ് ജീനിയസ് എന്ന പരിപാടിയുടെ വിജയം ഇത്തരം അറിവുത്സവങ്ങൾ വീണ്ടും ആവിഷ്കരിക്കുന്നതിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു എന്നഭിപ്രായപ്പെട്ടു. സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി എന്നിവർ നിവ്യ സിംനേഷ്, അക്ബർ അലി, ഷമൽ രാജ്, രാജേഷ് ഓണക്കുന്ന് എന്നിവർക്ക് ധാരണാ പത്രം കൈമാറി.

ഫൈനൽ മത്സരാർത്ഥികൾ തങ്ങൾക്ക് ലഭിച്ച സമ്മാന തുകയുടെ ഒരു ഭാഗം കേളിയുടെ ഹൃദയപൂർവം പൊതിച്ചോർ പദ്ധതിയിലേക്ക് സംഭാവനയായി നൽകി. കേളി മുഖ്യരക്ഷാധികാരി കെ.പി.എം.സാദിഖ്, മറ്റു രക്ഷാധികാരി കമ്മറ്റിയംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, ഫിറോസ് തയ്യിൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

തങ്ങൾക്ക് ലഭിച്ച അസുലഭ നിമിഷങ്ങളായിരുന്നു റിയാദ് ജീനീയസ് 2024-ന്റെ ഫൈനലിൽ ചിലവിട്ടത് എന്ന് നന്ദി പറയവെ നാലു പേരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.


Read Previous

പ്രഥമ റിയാദ് ഒഐസിസി വനിതാ വേദി: മൃദുല വിനീഷ് പ്രസിഡണ്ട്‌, വല്ലി ജോസ് ജനറല്‍സെക്രട്ടറി, ട്രഷറർ ആയി സൈഫുന്നീസ സിദ്ധിക്ക്

Read Next

ഓ ഐ സി സി വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി യോഗവും സൗണ്ട് സിസ്റ്റം സമർപ്പണവും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »