Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഈ വര്‍ഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റ് ആയി ‘അറണ്‍മണൈ 4’; മൂന്ന് ആഴ്ചയില്‍ നേടിയ കളക്ഷന്‍ 88 കോടി; സുന്ദര്‍ സി സംവിധാനം ചെയ്ത്, നായകനുമായ ചിത്രം


ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങള്‍ തമിഴ് സിനിമയ്ക്ക് മോശം കാലമായി രുന്നു. ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള ചിത്രം തമിഴ്നാട്ടില്‍ നിന്ന് 50 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്തപ്പോള്‍ (മഞ്ഞുമ്മല്‍ ബോയ്സ്) പുതിയ തമിഴ് റിലീസുകളേക്കാള്‍ റീ റിലീസുകള്‍ക്കാണ് പ്രേക്ഷകര്‍ എത്തിയത്. ധനുഷ്, ശിവകാര്‍ത്തികേയന്‍ ചിത്രങ്ങള്‍ക്കുപോലും വലിയ പ്രീതി നേടാന്‍ സാധിച്ചില്ല. എന്നാല്‍ ഇപ്പോഴിതാ ഒരു ചിത്രം കോളിവുഡിന്‍റെ നിരാശയെ മറികടക്കുന്ന പ്രകടനം ബോക്സ് ഓഫീസില്‍ നടത്തുകയാണ്.

സുന്ദര്‍ സി സംവിധാനം ചെയ്ത്, നായകനുമായ ചിത്രം അറണ്‍മണൈ 4 ആണ് ആ ചിത്രം. തമന്നയും റാഷി ഖന്നയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൊറര്‍ കോമഡി ചിത്രത്തിന്‍റെ റിലീസ് മെയ് 3 ന് ആയിരുന്നു. ആദ്യ ദിനങ്ങളില്‍ത്തന്നെ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ചിത്രത്തിന്‍റെ മൂന്ന് ആഴ്ചത്തെ കളക്ഷന്‍ കണക്കു കള്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്.

പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് മൂന്ന് ആഴ്ച കൊണ്ട് ചിത്രം നേടിയിരിക്കുന്നത് 88 കോടിയാണ്. ഇതില്‍ തമിഴ്നാട്ടില്‍ നിന്ന് മാത്രമാണ് 58.25 കോടി നേടിയിരിക്കുന്നത്. കര്‍ണാടകത്തില്‍ നിന്ന് 4 കോടിയും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 6.5 കോടിയും. എന്നാല്‍ കേരളത്തില്‍ നിന്ന് ചിത്രം കാര്യമായി കളക്റ്റ് ചെയ്തിട്ടില്ല. അതേസമയം വെള്ളിയാഴ്ച വരെയുള്ള കളക്ഷനാണ് ഇത്. ഈ ശനി, ഞായര്‍ ദിനങ്ങളിലും ചിത്രം മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. അതിന്‍റെ കണക്കുകള്‍ വൈകാതെ ലഭ്യമാവും


Read Previous

മേയർ-ഡ്രൈവർ തർക്കം: എംഎൽഎ ബസിൽ കയറിയെന്ന് സാക്ഷി മൊഴി, ബസിന്റെ ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തി, ബസിലെ യാത്രക്കാരാണ് മൊഴി നൽകിയത്.

Read Next

കണ്ണൂരിലെ അവയവക്കച്ചവടം: രേഖ സംഘടിപ്പിച്ചത് പണം കിട്ടിക്കോട്ടെയെന്ന് കരുതി’; ബന്നിയുടെ ശബ്ദരേഖ; വൃക്കദാനത്തിൽ ഇടപെട്ടില്ലെന്നും യുവതിയുമായി സംസാരിച്ചിട്ടില്ലെന്നുമുളള ബെന്നിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »