ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയ ഫുട്ബോളി നോടനുബന്ധിച്ച് ലക്കീ ഡ്രോ കൂപ്പൺ പുറത്തിറക്കി . കഴിഞ്ഞ ദിവസം ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ആയിരുന്നു പ്രകാശന കർമ്മം . പ്രമുഖ ജ്വല്ലറിയായ സോണാ ജ്വല്ലേഴ്സും ഗ്ലോബൽ ട്രാവൽ ൻ ടൂർസും ചേർന്ന് 20 പവൻ സ്വർണ്ണ നാണയമാണ് സമ്മാനമായി നൽകുന്നത്.
പ്രകാശന കർമ്മം നാഷണൽ വൈസ് പ്രസിഡൻ്റ് ഉസ്മാൻ അലി പാലത്തിങ്ങൽ ആക്ടിംഗ് പ്രസിഡൻറ് റസാഖ് മാസ്റ്റർ വി.പി മുസ്തഫ എന്നിവർക്ക് ചേർന്ന് കൈമാറി . ചടങ്ങിൽ ടൂർണ്ണമെൻ്റ് കമ്മിറ്റി കോ- ഓർഡിനേറ്റർ മുജീബ് ഉപ്പട സെൻട്രൽ ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം , എ.കെ ബാവ , ഇസ്ഹാഖ് പുണ്ടോളി, അഷ്റഫ് താഴെക്കോട് , ശിഹാബ് താമരക്കുളം , ഹസ്സൻ ബത്തേരി , സാബിൽ മമ്പാട് , ഹുസൈൻ കരിങ്കറ , ജലാൽ തേഞ്ഞിപ്പലം , സിറാജ് കണ്ണവം , സുബൈർ വട്ടോളി , ഷൗക്കത്ത് ഞാറക്കോടൻ , ലത്തീഫ് മുസല്യാരങ്ങാടി , സക്കീർ മണ്ണാർക്കാട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .
