Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സന്നദ്ധ സേവനത്തിന്റെ ഉദാത്ത മാതൃകയുമായി കേളി; ‘ജീവസ്പന്ദനം 2024’ ൽ നൽകിയത് 1086 യൂണിറ്റ് രക്തം.


റിയാദ് : ഈ വർഷത്തെ ഹജ്ജിന്റെ മുന്നൊരുക്കങ്ങൾക്കായി കേളി കലാസാംസ്കാരിക വേദിയുടെ മെഗാ രക്തദാന ക്യാമ്പ് ‘ജീവസ്പന്ദനം 2024’ന് വൻ ജനപിന്തുണ. 1426 പേർ പങ്കാളികളായ ക്യാമ്പിൽ 1086 യൂണിറ്റ് രക്തം ശേഖരിക്കാൻ കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 7 മണിവരെ നീണ്ടുനിന്നു. വിവിധ കാരണങ്ങളാൽ 340 പേരുടെ രക്തം സ്വീകരിക്കാൻ കഴിഞ്ഞില്ല. 2023 -ൽ നടത്തിയ ആറാമത് ക്യാമ്പിൽ 1150 പേരായിരുന്നു പങ്കാളികളായിരുന്നത്.

മലാസ് ലുലു ഹൈപ്പറിൽ നടന്ന പരിപാടിയിൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള റിയാദ് സെന്റ്റൽ ബ്ലഡ് ബാങ്കും സൗദി മിനിസ്ട്രി ഓഫ് ഡിഫൻസിന്റെ കീഴിലുള്ള പ്രിൻസ് സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റിയും രക്തം സ്വീകരിച്ചു.

കേളിയുടേയും കേളി കുടുംബ വേദിയുടേയും പ്രവർത്തകർക്ക് പുറമെ മലയാളി സമൂഹവും ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും, സിറിയ, യമൻ, ജോർദാൻ, ഫിലിപ്പൈൻസ്, നേപ്പാൾ, സൗദി അറേബ്യാ, ബംഗ്ലാദേശ്, പാകിസ്ഥാൻ, എന്നീ രാജ്യങ്ങളിൽ നിന്നുമായി 1426 പേർ ക്യാമ്പിൽ പങ്കാളികളയി. ഇത്തവണ റിയാദ് ബ്ലഡ് ബാങ്കിന് പുറമെ, മിലിട്ടറി മെഡിക്കൽ സിറ്റിയും രക്തം ആവശ്യപ്പെട്ട് കേളിയെ സമീപ്പിച്ചിരുന്നു. രാവിലെ 8 മുതൽ 12 മണി വരെ മിലിട്ടറി മെഡിക്കൽ സിറ്റിയും, തുടർന്ന് റിയാദ് ബ്ലഡ് ബാങ്ക് വൈകിട്ട് 7 വരെയും 1086 പേരുടെ രക്തം ശേഖരിച്ചു.

പ്രിൻസ് സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റിയുടെ 36 മെഡിക്കൽ സ്റ്റാഫും, 20 ആരോഗ്യ പ്രവർത്തകരും അടങ്ങുന്ന സംഘത്തിന് ഡോക്ടർ മുസാദും, സൗദി ആരോഗ്യ മന്ത്രാലത്തിലെ 41 മെഡിക്കൽ സ്റ്റാഫും 30 ആരോഗ്യപ്രവർത്തകരും അടങ്ങുന്ന സംഘത്തിന് റിയാദ് ബ്ലഡ്ബാങ്ക് ഡയറക്ടർ ഖാലിദ് അൽ സൗബീയയും കേളിയുടെ 110 അംഗ വളണ്ടിയർ ഗ്രൂപ്പിന് വളണ്ടിയർ ക്യാപ്ടൻ ഗഫൂർ ആനമങ്ങാടും നേതൃത്വം നൽകി.

20 ബെഡ് യൂണിറ്റുകളും, 6 പേരുടെ വീതം രക്തം ശേഖരിക്കാവുന്ന 2 ബസ്സുകളിലുമായി 32 പേരുടെ രക്തം ഒരേ സമയം ശേഖരിക്കുന്ന തരത്തിലുള്ള സൗകര്യമാണ് ക്യാമ്പിൽ ഒരുക്കിയത്.

കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന  സമാപന ചടങ്ങിൽ കേളി ജോയന്റ് സെക്രട്ടറി സുനിൽകുമാർ ആമുഖ പ്രസംഗം നടത്തി. മുഖ്യ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ക്യാമ്പിന്റെ പ്രസക്തിയെ കുറിച്ച് വിശദീകരണം നൽകി. തുടർന്ന് റിയാദ്  സെന്‍ട്രല്‍ ബ്ലഡ്‌ ബാങ്ക് ഡയറക്ടര്‍ ഖാലിദ് സൗബായീ, കിംഗ് സഊദ് മെഡിക്കൽ സിറ്റി ബ്ലഡ്‌ ബാങ്ക്  മാനേജരായ അലി അല്‍ സുവൈദി, പ്രിൻസ് സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റി ഡോക്ടർ ഫവാസ് അൽ ഒതൈബി മലാസ് ലുലു  മാനേജർ ആസിഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഖാലിദ് സൗബായീ, ഫവാസ് അൽ ഒതൈബി, ആസിഫ് എന്നിവർക്ക് സുരേഷ് കണ്ണപുരം, സെബിൻ ഇക്ബാൽ, കേളി ട്രഷറർ ജോസഫ് ഷാജി എന്നിവർ യഥാക്രമം കേളിയ്ക്കു വേണ്ടി മെമന്റോകൾ കൈമാറി. 

സംഘാടക സമിതി ചെയർമാൻ മധു എടപ്പുറത്ത്, കേളി കുടുംബവേദി സെക്രട്ടറി സീബ കുവ്വോട് കിംഗ് സഊദ് ബ്ലഡ് ബാങ്ക്  സ്റ്റാഫുകാരായ സിസ്റ്റർ അമാനി മെദവദ് അൽഷംരി ഷരീഫ അലി അൽവാബി മറിയം സാലെ അൽമുതൈരി എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.  കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കൺവീനർ നസീർ  മുള്ളൂർക്കര നന്ദിയും പറഞ്ഞു. 


Read Previous

റഫയിൽ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ ആക്രമണം; 35 പേർ കൊല്ലപ്പെട്ടു; ഹമാസ് കമാൻഡർമാരെ ഇല്ലാതാക്കിയതായി ഇസ്രായേൽ

Read Next

അമ്പലങ്ങളിലും ഗുരുദ്വാരകളിലും സന്യാസി മഠങ്ങളിലും സന്ദര്‍ശനം നടത്തിയും ഗംഗയില്‍ മുങ്ങിയുള്ള വിഗ്രഹാരാധനയ്ക്കുമെല്ലാം പ്രധാനമന്ത്രി ഓടി നടക്കുമ്പോള്‍ ഗ്രാമങ്ങളില്‍ ക്ഷേത്രവും ഹിന്ദുത്വ ദേശീയതയുമൊന്നുമല്ല, വ്യാപകമായ തൊഴിലില്ലായ്മയും വിലക്കയറ്റവും കാര്‍ഷിക വിലത്തകര്‍ച്ചയുമാണ് മുഖ്യ ചര്‍ച്ച; തുടക്കത്തിലേ 370+ ല്‍ നിന്ന് താഴ്ന്ന് പറന്ന് ബിജെപി; കോണ്‍ഗ്രസിന്റെ ‘മഹാലക്ഷ്മി’ ഗ്രാമങ്ങളെ ഉണര്‍ത്തുമോ?.. അടിയൊഴുക്കിനെ ഭയക്കുന്നതാര്?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »