Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിരമിക്കാന്‍ നാല് ദിവസം: തമ്മനം ഫൈസലിന്റെ ഗുണ്ടാ വിരുന്നുണ്ട ഡി.വൈ.എസ്.പിയ്‌ക്കെതിരെ വകുപ്പുതല അന്വേഷണം; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍


കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലെത്തി വിരുന്ന് സല്‍ക്കാരത്തില്‍ ഡി.വൈ.എസ്.പിക്കൊപ്പം പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.ജി സാബുവിനൊപ്പം വിരുന്നില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുത്തത്. വിരമിക്കാന്‍ നാല് ദിവസം മാത്രം ബാക്കിയുള്ള ഡി.വൈ.എസ്.പിയ്‌ക്കെതിരെ വകുപ്പ് തല അന്വേഷണവും തുടങ്ങി.

ഒരു ഡ്രൈവറും സി.പി.ഒയുമാണ് സസ്‌പെന്‍ഷനിലായിരിക്കുന്നത്. ഡി.വൈ. എസ്.പിയുടെ ഡെപ്യൂട്ടികളായി താല്‍കാലികമായി വന്ന ഉദ്യോഗസ്ഥരായ ഇവരുടെ പേരുവിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല. വിരുന്ന് സംബന്ധിച്ച വിവരം പുറത്തുവന്നതോടെ വിഷയത്തില്‍ പ്രാഥമിക അന്വേഷണത്തിന് എസ്.പി ഉത്തരവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് പിന്നാലെയാണ് എം.ജി സാബു സ്ഥലം മാറി ആലപ്പുഴയിലെത്തിയത്. എറണാകുളം റൂറല്‍ പോലീസ് പരിധിയില്‍ ദീര്‍ഘകാലം ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. അവിടെ വെച്ചുള്ള ബന്ധത്തെ തുടര്‍ന്നാണ് വിരുന്നില്‍ പങ്കെടുത്തതെന്നാണ് വിവരം.

നാല് ദിവസം മാത്രമാണ് ഡി.വൈ.എസ്.പി സാബുവിന് സര്‍വീസ് ബാക്കിയുള്ളത്. മെയ് 31 ന് വിരമിക്കും.അതിന്മുമ്പ് അദേഹത്തിന് സസ്‌പെന്‍ഷന്‍ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാപ്പ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടില്‍ ഞായറാഴ്ച ഒരുക്കിയ വിരുന്നിലാണ് ഡി.വൈ.എസ്.പിയും സംഘവും കുടുങ്ങിയത്.

ഗുണ്ടാ നേതാക്കളുടെ വീട്ടില്‍ നടത്തുന്ന ‘ഓപ്പറേഷന്‍ ആഗ്’ പരിശോധനയുടെ ഭാഗമായാണ് അങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍, ഡിവൈഎസ്പിക്കും പോലീസുകാര്‍ക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് പിന്നീടാണ് വ്യക്തമായത്. റെയ്ഡിനെത്തിയ അങ്കമാലി എസ്.ഐയെ കണ്ടതോടെ ഡി.വൈ.എസ്.പി ശുചി മുറിയില്‍ കയറി ഒളിച്ചിരുന്നു.


Read Previous

അമ്പലങ്ങളിലും ഗുരുദ്വാരകളിലും സന്യാസി മഠങ്ങളിലും സന്ദര്‍ശനം നടത്തിയും ഗംഗയില്‍ മുങ്ങിയുള്ള വിഗ്രഹാരാധനയ്ക്കുമെല്ലാം പ്രധാനമന്ത്രി ഓടി നടക്കുമ്പോള്‍ ഗ്രാമങ്ങളില്‍ ക്ഷേത്രവും ഹിന്ദുത്വ ദേശീയതയുമൊന്നുമല്ല, വ്യാപകമായ തൊഴിലില്ലായ്മയും വിലക്കയറ്റവും കാര്‍ഷിക വിലത്തകര്‍ച്ചയുമാണ് മുഖ്യ ചര്‍ച്ച; തുടക്കത്തിലേ 370+ ല്‍ നിന്ന് താഴ്ന്ന് പറന്ന് ബിജെപി; കോണ്‍ഗ്രസിന്റെ ‘മഹാലക്ഷ്മി’ ഗ്രാമങ്ങളെ ഉണര്‍ത്തുമോ?.. അടിയൊഴുക്കിനെ ഭയക്കുന്നതാര്?

Read Next

ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം ജൂണ്‍ ഒന്നിന്: തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തേക്കില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »