Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മോഡിയെ ദൈവം അയച്ചത് അദാനിയെയും അംബാനിയെയും സഹായിക്കാന്‍’: പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: ഇന്ത്യയിലെ അതിസമ്പന്നരായ ഗൗതം അദാനിയെയും മുകേഷ് അംബാനിയെയും സഹായിക്കാനാണ് മോഡിയെ ദൈവം അയച്ചതെന്ന പരിഹാസവു മായി രാഹുല്‍ ഗാന്ധി. തന്നെ ദൈവം നേരിട്ട് ഭൂമിയിലേക്ക് അയച്ചതാണെന്ന പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ വിവാദ പ്രസ്താവനയെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദേഹം.

കര്‍ഷകരെയും തൊഴിലാളികളെയും സേവിക്കാനല്ല നരേന്ദ്ര മോഡിയെ ദൈവം അയച്ചതെന്നും രാഹുല്‍ പറഞ്ഞു. എല്ലാവരുടെയും ജനനം ജൈവികമാണ്. എന്നാല്‍ മോഡിയുടേത് അങ്ങനെയല്ല. അദാനിയെയും അംബാനിയെയും സഹായിക്കാനാണ് പരമാത്മാവ് മോഡിയെ അയച്ചത്. പരമാത്മാവാണ് അയച്ചതെങ്കില്‍ മോഡി പാവപ്പെട്ടവരെയും കര്‍ഷകരെയും സഹായിക്കുമായിരുന്നെന്നും രാഹുല്‍ പറഞ്ഞു. ഇതെന്ത് ദൈവമാണെന്ന് തനിക്കറിയില്ല. ഇതാണ് മോഡിയുടെ ദൈവമെന്നും രാഹുല്‍ പരിഹസിച്ചു. ഉത്തര്‍പ്രദേശിലെ ഡിയോറിയയിലെ റാലിയില്‍ പങ്കെടുത്ത് സംസാരി ക്കുകയായിരുന്നു അദേഹം

. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ അഗ്‌നിപഥിന്റെ സ്ഥാനം ചവറ്റുകുട്ടയിലാകുമെന്നും രാഹുല്‍

ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന. അമ്മയുടെ മരണ ശേഷമാണ് തന്റെ ജനനം ജൈവീകമായിരുന്നില്ലെന്ന് മനസിലായത്. പിന്നീടുള്ള അനുഭവങ്ങള്‍ ശ്രദ്ധിച്ചാല്‍ താന്‍ ദൈവത്താല്‍ അയച്ച താണെന്ന് തനിക്ക് ബോധ്യമുണ്ട്. ഈ ശക്തി തന്റെ ശരീരത്തില്‍ നിന്നല്ല. ദൈവം തന്നതാണെന്നായിരുന്നു മോഡിയുടെ പ്രസ്താവന.


Read Previous

പായൽ കപാഡിയയെക്കുറിച്ച് ഇന്ത്യ അഭിമാനിക്കുന്നുണ്ടോ? എങ്കിൽ കേസുകൾ പിൻവലിക്കൂ, പ്രധാനമന്ത്രിയോട് ശശി തരൂർ

Read Next

പരിശീലനത്തിനിടെ സൂര്യാഘാതം; ഡല്‍ഹിയില്‍ മലയാളി പൊലീസുകാരന്‍ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »