Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദുൽഖർ, സാമന്ത, ഗൗഹർ ഖാൻ…; റഫയിലെ ഇസ്രയേല്‍ വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യൻ താരനിര


ഗാസയിലെ റഫയിലെ ടെൻ്റ് ക്യാമ്പിൽ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യയിലെ പ്രമുഖരും. ദുൽഖർ സൽമാൻ, സാമന്ത റൂത്ത് പ്രഭു, ഗൗഹർ ഖാൻ എന്നിവരടക്കമുള്ള ഇന്ത്യൻ താരങ്ങളാണ് ഇസ്രയേലിന്‍റെ നടപടിയെ അപലപിച്ചിരിക്കുന്നത്. വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 45 പേർ കൊല്ലപ്പെട്ടതായും തെറ്റ് സംഭവിച്ചതായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സമ്മതിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പ്രമുഖർ പ്രതിഷേധവുമായി രംഗത്തെത്തിയത്. വ്യോമാ ക്രമണം ഇസ്രയേലിനെതിരെ വ്യാപകമായ ജനരോഷമുണ്ടാക്കിയിരുന്നു. പലരും ഗാസയിൽ ഉടനടി വെടിനിർത്തൽ ആഹ്വാനം ചെയ്യാനായി ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലിൻ്റെ നടപടികളെ അപലപിക്കുന്ന രീതിയിലുള്ള ഇൻസ്‌റ്റാഗ്രാം സ്‌റ്റോറികളുമായാണ് നടി സാമന്ത റൂത്ത് പ്രഭു രംഗത്ത് വന്നത്.

റാഫയിൽ ഇസ്രായേൽ സൈനിക ആക്രമണം അവസാനിപ്പിക്കണമെന്ന അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ വിധിയെ ഉദ്ധരിച്ച് നൽകിയ നടിയുടെ പോസ്‌റ്റ് വെടി നിർത്തലിൻ്റെ ആവശ്യകതയെ ഊന്നിപ്പറയുന്നതായിരുന്നു. പലസ്‌തീനികളുടെ അവകാശങ്ങൾക്കായി ദീർഘകാലമായി പിന്തുണ നൽകുന്ന നടി സ്വര ഭാസ്‌കറും റഫയിലെ ആക്രമണത്തെ അപലപിച്ചു. തന്‍റെ ഇൻസ്‌റ്റാഗ്രാം സ്‌റ്റോറികളിലൂടെയാണ് സ്വര ഭാസ്‌കറും രോഷം പ്രകടമാക്കിയത്.

സ്വര ഭാസ്‌കറിൻ്റെ പോസ്‌റ്റുകൾ വികാരഭരിതമാണ്. ഈ ആക്രമണത്തെ പിന്തുണ യ്‌ക്കുന്ന, സാമ്പത്തിക സഹായം നൽകുന്നവരെ താൻ ശപിക്കുന്നതായാണ് സ്വര ഭാസ്‌കറിൻ്റെ വാക്കുകൾ. ആക്രമണത്തിനിടയിൽ ഭയത്തോടെ ജീവിക്കാൻ നിർബന്ധി തരായ അമ്മമാരുടെ നിരാശയെ കുറിച്ചാണ് നടി ഗൗഹർ ഖാൻ ഇൻസ്‌റ്റാഗ്രാമിൽ പങ്കുവച്ചത്.

“ഗാസയിലെ അമ്മമാർ ഇന്ന് രാത്രി തങ്ങളുടെ കുട്ടികളെ ചേർത്തുപിടിച്ച് വീണ്ടും അവർ ഉറങ്ങുമെന്ന് പ്രതീക്ഷിക്കും. അവർ ഉണരാൻ നമ്മൾക്കും അവർക്കും പ്രാർത്ഥിക്കാം” ഗൗഹർ ഖാന്‍റെ വാക്കുകളിങ്ങനെ.

റഫയിൽ നിന്നും പുറത്തുവന്ന ഭയാനകമായ ഒരു വീഡിയോ കണ്ടതിന് ശേഷം നടി ഫാത്തിമ സന ​​ഷെയ്ഖും തന്‍റെ രോഷം പ്രകടിപ്പിച്ചു കൊണ്ട് ഇൻസ്‌റ്റാഗ്രാമിൽ എത്തിയിരുന്നു. ഇത് എപ്പോൾ അവസാനിക്കുമെന്നാണ് നടി പങ്കുവെച്ചത്. “എല്ലാ കണ്ണുകളും റഫയിലേക്ക്” എന്ന് എഴുതിയ ഒരു ചിത്രം പങ്കിട്ടുകൊണ്ടാണ് ദുൽഖർ സൽമാൻ പിന്തുണ അറിയിച്ചത്.


Read Previous

ബംഗ്ലാദേശ് എംപിയുടെ കൊലപാതകം: ഫ്ലാറ്റിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് മാംസവും മുടിയും കണ്ടെത്തി

Read Next

കമൽ ഹാസൻ – ഷങ്കർ ചിത്രം ഇന്ത്യൻ 2 : ‘നീലോർപ്പം’ ഗാനം പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »