Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കമൽ ഹാസൻ – ഷങ്കർ ചിത്രം ഇന്ത്യൻ 2 : ‘നീലോർപ്പം’ ഗാനം പുറത്ത്


ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ‘ഇന്ത്യൻ 2’. കമൽ ഹാസൻ പ്രധാന കഥാപാത്രമായി എത്തുന്ന ഷങ്കർ ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ‘നീലോർപ്പം’ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോയാണ് പ്രേക്ഷകരിലേക്കെത്തിയത്.

സിദ്ധാർഥ്, രാകുൽ പ്രീത് സിംഗ് എന്നിവർ ഒരുമിച്ച് എത്തുന്ന പ്രണയഗാനമാണിത്. ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്‌കരനാണ് ചിത്രത്തിൻ്റെ നിർമാതാവ്. ശ്രീ ഗോകുലം മുവീസിന് വേണ്ടി ഗോകുലം ഗോപാലൻ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കും. ജൂലൈ 12ന് ആണ് ആഗോള റിലീസ്.

താമരൈയാണ് വരികൾ രചിച്ചിരിക്കുന്നത്. അബി, ശ്രുതിക എന്നിവരാണ് ആലപിച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ഹിറ്റ് ചാർട്ടിൽ ഗാനം ഇടം നേടിയത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്നു.

ഛായാഗ്രഹണം : രവി വർമ്മൻ, ചിത്രസംയോജനം : ശ്രീകർ പ്രസാദ്, ആക്ഷൻ – അൻബറിവ്, പീറ്റർ ഹെയിൻ, സ്റ്റണ്ട് സിൽവ, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ – ജി കെ എം തമിഴ് കുമരൻ. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്‌നർ. പി ആർ ഒ – ശബരി.


Read Previous

ദുൽഖർ, സാമന്ത, ഗൗഹർ ഖാൻ…; റഫയിലെ ഇസ്രയേല്‍ വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യൻ താരനിര

Read Next

ടി.എം.ഡബ്ള്യു.എ തലശ്ശേരി ഫെസ്റ്റ് 24’ന് മെയ്‌ 31 ന് തുടക്കം, ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന വിവിധപരിപാടികള്‍ സംഘടിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »