Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലോകം ഗാന്ധിയെ അറിഞ്ഞത് സിനിമയിലൂടെ, അതുവരെ ആർക്കും അറിയില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി


ന്യൂഡൽഹി : ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ ലോകമറിഞ്ഞത് 1982 ൽ റിച്ചാർഡ‌് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന സിനിമയിലൂടെയെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ദേശീയചാനലിന് നൽകിയ അഭിമുഖ ത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിവാദപരാമർശം.

.’മഹാത്മാഗാന്ധി ലോകത്തിലെ വലിയ നേതാവായിരുന്നു. ഈ 75 വര്‍ഷത്തിനിടയില്‍, മഹാത്മാഗാന്ധിയെക്കുറിച്ച് ലോകത്തെ അറിയിക്കേണ്ടത് നമ്മുടെ ഉത്തരവാദി ത്തമല്ലേ?. സിനിമ വന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ ലോകമറിഞ്ഞത്. മാർട്ടിൻ ലുഥർ കിംഗിനെയും നെൽസൺ മണ്ടേലയെയും പോലുള്ള മറ്റ് നേതാക്കളെക്കുറിച്ച് എല്ലാവർക്കും അറിയാമായിരുന്നു. അവർക്ക് സമാനനായ ലോകനേതാവായിട്ടും ഗാന്ധിയെ ആർക്കും അറിയില്ലായിരുന്നുവെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസ് ഗാന്ധിയെ പ്രമോട്ട് ചെയ്തില്ലെന്നും മോദി ആരോപിച്ചു.

മോദിയുടെ വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷവിമർശനവുമായി കോൺ ഗ്രസ് രംഗത്തെത്തി. ഗാന്ധിയൻ പൈതൃകം തകർക്കുന്ന വാക്കുകളാണ് മോദിയുടേ തെന്ന് ജയറാം രമേശ് പറഞ്ഞു. ഗാന്ധിയൻ സ്ഥാപനങ്ങൾ തകർത്തത് മോദി സർക്കാ രാണ്. മഹാത്മാഗാന്ധിയുടെ ദേശീയത മനസിലാക്കാൻ ആർ.എസ്.എസുകാർക്ക് കഴിയുന്നില്ല. അവരുടെ പ്രത്യയശാസ്ത്രം സൃഷ്ടിച്ച അന്തരീക്ഷമാണ് നാഥുറാം ഗോഡ്‌സെയെ ഗാന്ധിവധത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മഹാത്മാ ഗാന്ധിയുടെ ഭക്തരും ഗോഡ്‌സെയുടെ ഭക്തരും തമ്മിലുള്ള പോരാട്ടമാണെന്നും ജയറാം രമേഷ് പറഞ്ഞു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിൻ്റെ ഗോഡ്‌സെ ഭക്തരായ സഹപ്രവർത്തകരുടെയും പരാജയം സുനിശ്ചിതമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.


Read Previous

സ്കൂട്ടറിന് പിന്നിലിരുന്ന് കുട നിവര്‍ത്തി; റോഡിലേക്ക് തെറിച്ചു വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Read Next

ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചിട്ട് 13 വര്‍ഷം, ഇപ്പോഴും മുടങ്ങാതെ ശമ്പളം അയക്കുന്ന അറബി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »