Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചിട്ട് 13 വര്‍ഷം, ഇപ്പോഴും മുടങ്ങാതെ ശമ്പളം അയക്കുന്ന അറബി


കണ്ണൂര്‍: 13 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ കരുണാകരന്‍ ഒമാനിലെ തന്റെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. അന്ന് മുതല്‍ എല്ലാ മാസവും മുടങ്ങാതെ തന്റെ അക്കൗണ്ടില്‍ ശമ്പളം എത്താറുണ്ടെന്നാണ് കരുണാകരന്‍ പറയുന്നത്. ഒമാനിലെ തൊഴിലുടമയായ ഡോക്ടര്‍ സാലിം അബ്ദുള്ള അല്‍ ഹറമിയാണ് ഈ പതിവ് തുടരുന്നത്.

ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറലായ ഡോക്ടര്‍ സാലിം അബ്ദുള്ളയുടെ വീട്ടിലെ ജോലിക്കാരനായിരുന്നു കരുണാകരന്‍. 27 വര്‍ഷം ഇവിടെ ജോലി ചെയ്തു. നാട്ടിലേക്ക് മടങ്ങുമ്പോള്‍ തന്റെ വരുമാനം ഇല്ലാതായി എന്ന ആശങ്കയുണ്ടായിരുന്നു കരുണാകരന്. എന്നാല്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ സ്വന്തമായി എന്തെങ്കിലും തുടങ്ങണം എന്ന് നിര്‍ദേശിച്ച് പണം നല്‍കിയാണ് വിട്ടത്.

എന്നാല്‍ അവിടെയും അവസാനിച്ചിരുന്നില്ല സാലിം അബ്ദുള്ളയുടെ സ്‌നേഹം. തൊട്ടടുത്ത മാസം മുതല്‍ 4000, 5000 എന്ന കണക്കില്‍ തുക അയക്കുമായിരുന്നു വെന്നാണ് കരുണാകരന്‍ പറയുന്നത്. പിന്നീട് മക്കളുടെ വിവാഹ സമയത്തും തന്റെ പഴയ തൊഴിലുടമയുടെ സഹായമെത്തി. ഒരു മുതിര്‍ന്ന സഹോദരന്റെയോ അച്ഛന്റെയോ ഒക്കെ സ്‌നേഹമാണ് അദ്ദേഹം തന്നോട് കാണിക്കുന്നത്- കരുണാകരന്‍ പറഞ്ഞു.

മലയാളികളോട് പൊതുവിലും ഒപ്പം തന്റെ വീട്ടിലെ അടുത്ത വ്യക്തിയായ കരുണാകരനോട് പ്രത്യേകിച്ച് സ്‌നേഹമുണ്ടായിരുന്നു ഡോക്ടര്‍ക്കും കുടുംബത്തിനും. കരുണാകരന്‍ വളരെ നല്ല വ്യക്തിയാണെന്നും തനിക്കും തന്റെ കുടുംബത്തിനും അദ്ദേഹത്തെ വലിയ ഇഷ്ടമാണെന്നും ഡോക്ടര്‍ പറയുന്നു. ഒപ്പം കേരളം സന്ദര്‍ശിക്ക ണമെന്ന ആഗ്രഹവും അദ്ദേഹം വെളിപ്പെടുത്തി.


Read Previous

ലോകം ഗാന്ധിയെ അറിഞ്ഞത് സിനിമയിലൂടെ, അതുവരെ ആർക്കും അറിയില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Read Next

ഇന്ത്യ മുന്നണിയുടെ പ്രതി മാസം 8500 രൂപ വാഗ്ദാനം; അക്കൗണ്ട് തുറക്കാന്‍ പോസ്‌റ്റോഫീസുകളില്‍ സ്ത്രീകളുടെ തിരക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »