ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പെരുമ്പാവൂർ അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണൻ ആണ് മരിച്ചത്. 58 വയസായിരുന്നു. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. കഴിഞ്ഞ ഒരാഴ്ച മുൻപാണ് ഇദ്ദേഹം പെരുമ്പാവൂരിൽ നിന്ന് ഹിമാലയം യാത്രക്കായി പോയത്. അലഹബാദിൽ നിന്നും ഹിമാലയൻ സന്ദർശനത്തിനായി പുറപ്പെടാനിരിക്കുക യായിരുന്നു. അതിനിടയിലാണ് ഉഷ്ണതരംഗത്തിൽ സൂര്യാഘാതമേറ്റ് മരിച്ചത്.
കപ്പൽ ജീവനക്കാരനായിരുന്നു ഉണ്ണിക്കൃഷ്ണൻ. റിട്ടയർമെൻ്റിന് ശേഷം ക്ഷേത്രങ്ങളിൽ സഹായിയായി പോയിരുന്നു. തീർത്ഥാടക സംഘത്തിനൊപ്പം പോവുന്നതായിരുന്നു ശീലം. മാസങ്ങളായി പല സ്ഥലങ്ങളിലേക്ക് പോയിവന്നിരുന്നു. അതിനിടയിൽ ഇന്നലെയാണ് ദാരുണമായ സംഭവമുണ്ടായത്.
മൃതദേഹം ഇപ്പോൾ അലഹബാദിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സർക്കാർ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം മൃതദേഹം നാട്ടിലെത്തി ക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും അലഹബാദിലെ മലയാളി സമാജം പ്രവർത്തകരും.
