Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര ഇനിയും വൈകും; ബോയിങ് സ്റ്റാർലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റി


വാഷിം​ഗ്ടൺ: ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര ഇനിയും വൈകും. നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാർലൈനറിന്റെ വിക്ഷേപണം രണ്ടാം തവണയും മാറ്റിവച്ചു. ബഹിരാകാശത്തേക്ക് കുതിക്കാൻ തയ്യാറെടുക്കുന്നതിനിടെ അവസാന നിമിഷത്തിലാണ് സാങ്കേതിക തകരാർ കണ്ടതിനെ തുടർന്ന് മാറ്റിയത്.

പേടകം കുതിക്കാൻ മൂന്ന് മിനിറ്റും 51 സെക്കൻഡും മാത്രം ശേഷിക്കേയാണ് വിക്ഷേപണം മാറ്റിവച്ചത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. സ്റ്റാർലൈനറിന്റെ പ്രഥമ മനുഷ്യ ദൗത്യമാണ് മാറ്റിവച്ചിരിക്കുന്നത്. സുനിതാ വില്യംസും അമേരിക്കൻ ബഹിരാകാശ യാത്രികനായ ബുഷ് വിൽമോറുമായിരുന്നു യാത്രികർ. പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ മെയ് ആറിനും വിക്ഷേപണം മാറ്റി വച്ചിരുന്നു. അന്നും വിക്ഷേപണത്തിന് തൊട്ടുമുൻപ് സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. നേരത്തെ 2019 ൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ക്രൂവില്ലാതെ സ്റ്റാർലൈനർ അയക്കാ നുള്ള ബോയിങിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. സോഫ്റ്റ്‌വെയർ, എഞ്ചിനീയറിംഗ് തകരാറുകളാണ് അന്നും വില്ലനായത്.


Read Previous

സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനാല്‍ തടവറ’; കെജരിവാള്‍ ജയിലിലേക്ക് മടങ്ങി

Read Next

വോട്ടെണ്ണലിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലാ മജിസ്ട്രേറ്റുമാരെ വിളിച്ചെന്നാരോപണം; വിശദാംശങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »