സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങ ളിലെ സൗദി തൊഴിലാളികളുടെ ഇഖാമ, റീ എൻട്രി എന്നിവ സൗജന്യമായി നീട്ടികൊടു ക്കാൻ സൽമാൻ രാജാവിന്‍റെ ഉത്തരവ്


റിയാദ്: സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ സൗദി തൊഴിലാളികളുടെ ഇഖാമ, റീ എൻട്രി എന്നിവ സൗജന്യമായി നീട്ടികൊടുക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവി ന്റെ ഉത്തരവ്. കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ട്. വിസിറ്റ് വിസയും നീട്ടികൊടുക്കും.

എൻ.ഐ.സിയുമായി ബന്ധപ്പെട്ട് ജവാസാത്ത് ഇതിനാവശ്യമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കും. 2021 ജൂൺ രണ്ടുവരെയുള്ള റീ-എൻട്രി, ഇഖാമ, വിസിറ്റ് വിസ എന്നിവയാണ് നീട്ടികൊടുക്കുക. നില വിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കഴിയുന്നവരുടെ റീ-എൻട്രിയും ഇഖാമയുമാണ് സൗജ്യന്യ മായി പുതുക്കുക. നിലവില്‍ സൌദിയില്‍ കഴിയുന്ന, വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികളുടെ വിസിറ്റ് വിസയാണ് പുതുക്കുക. വിദേശങ്ങളില്‍ കഴിയുന്നവരുടെ റീ എന്‍ട്രി, ഇഖാമ എന്നിവയാണ് പുതുക്കുന്നത്.


Read Previous

കോണ്‍ഗ്രസില്‍ തല്‍ക്കാലം ഗ്രൂപ്പിസം കളമൊഴിയുന്നുവെന്ന് സൂചന ! നേതാക്കളെല്ലാം വിഡി സതീശന് പിന്നില്‍ അണിനിരക്കുന്നു; ഗ്രൂപ്പ് വിട്ട് ഉമ്മന്‍ ചാണ്ടി.

Read Next

നിയന്ത്രണങ്ങളോടെ മനുഷ്യർ ദിനങ്ങൾ തളളിനീക്കുമ്പോൾ പരിധികളില്ലാതെ സുന്ദരമാകുന്ന പരിസ്ഥിതി. മലയാളമിത്രം ഫോട്ടോ ഗ്രാഫര്‍ അരുണ്‍ കടക്കല്‍ പകര്‍ത്തിയ ചിത്രങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »