Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദീർഘനേരം എസിയിലിരുന്നാല്‍ പണികിട്ടും; പഠനം പറയുന്നതിങ്ങനെ


ന്യൂഡൽഹി: എയർ കണ്ടീഷനറുകളുടെ ഉപയോഗം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വിവിധ ചർമ്മ രോഗങ്ങള്‍ക്കും ഇടയാക്കുമെന്ന്‌ മുന്നറിയിപ്പ് നൽകി ഡോക്‌ടർമാർ. ദീർഘനേരമുള്ള ഉപയോഗം ചർമ്മം വരണ്ടതാക്കാനും തലവേദന, വരണ്ട ചുമ, തലകറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം, ദുർഗന്ധങ്ങളോടുള്ള സംവേദനക്ഷമത തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും മണിപ്പാൽ ഹോസ്‌പിറ്റലിലെ പൾമണോളജിസ്‌റ്റ് കൺസൾട്ടന്‍റ്‌ സുഹാസ് എച്ച് എസ് പറഞ്ഞു.

അലർജിക് റിനിറ്റിസ്, ആസ്‌ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കൂടാനും ഇതുമൂലം കാരണമാകുന്നു. എസി വേണ്ടത്ര പരിപാലിക്കുന്നില്ലെങ്കിൽ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഡോക്‌ടർ പറഞ്ഞു. ദീർഘനേരം തണുപ്പുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്‌ധർ നിർദേശിച്ചു.

‘എയർ കണ്ടീഷനിങ്ങുമായി ബന്ധപ്പെട്ട മെഡിക്കൽ പ്രശ്‌നം അവയ്ക്ക് ശരിയായ ഫിൽട്ടറേഷൻ ഇല്ല എന്നതാണ്, അനുയോജ്യമായ HEPA ഫിൽട്ടറുകൾ വളരെ കുറച്ച് ബ്രാൻഡഡ് കമ്പനി എയർ കണ്ടീഷണറുകളിലാണുള്ളത്. ഇതിന്‍റെ അഭാവം മൂലം അണുബാധയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നു’ സർ ഗംഗാ റാം ഹോസ്‌പിറ്റലിലെ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്‍റ്‌ എം വാലി പറഞ്ഞു.

വീടുകളിലെ എസി സജ്ജീകരണങ്ങളെ അപേക്ഷിച്ച് വാണിജ്യ ഹീറ്റിങ്ങ്, വെന്‍റി ലേഷൻ, എയർ കണ്ടീഷനിങ്ങ് (HVAC) എന്നിവയിലാണ് അപകടസാധ്യത കൂടുതൽ. ചില ബാക്‌ടീരിയകൾ കൂളിങ്‌ കോയിലുകളിൽ ബയോഫിലിം ഉണ്ടാക്കുകയും 90 ശത മാനത്തിലധികം സമയവും എസിയുമായി സമ്പർക്കം പുലർത്തുന്ന മനുഷ്യരിൽ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന്‌ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് സീനിയർ ഡയറക്‌ടർ സതീഷ് കൗൾ കൂട്ടിച്ചേർത്തു.

കൂടാതെ, കഠിനമായ ചൂടിൽ നിന്ന് പെട്ടെന്ന് ഒരു തണുത്ത എസി മുറിയിലേക്ക് നടക്കുന്നത് ബ്രോങ്കോകൺസ്ട്രക്ഷന് കാരണമാകാം. ശ്വാസനാളങ്ങൾ ഇടുങ്ങിയതാ കാമെന്നും ആസ്‌ത്മയുള്ളവരെ ഇത് കൂടുതൽ ബാധിക്കും. എസി ഫിൽട്ടറുകൾ കൃത്യമായി വൃത്തിയാക്കണമെന്നും രണ്ട് മണിക്കൂർ കൂടുമ്പോൾ എസി ഓഫ് ചെയ്യണമെന്നും വിദഗ്‌ധർ നിർദേശിച്ചു.


Read Previous

വിമാനം 30 മണിക്കൂർ വൈകി; യാത്രക്കാർക്ക് 29,203 രൂപയുടെ യാത്രാ വൗച്ചറും ക്ഷമാപണവുമായി എയർ‌ ഇന്ത്യ

Read Next

‘ആദ്യം തപാൽ ബാലറ്റുകൾ എണ്ണണ്ണം’; തെരഞ്ഞെടുപ്പ് കമ്മീഷന്‌ മുന്നില്‍ പുതിയ ആവശ്യവുമായി ഇന്ത്യാ മുന്നണി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »