Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്പീക്കര്‍ക്ക് പുറമേ മൂന്ന് ക്യാബിനറ്റ്, ഒരു സഹമന്ത്രി സ്ഥാനത്തിന് നായിഡു; അവകാശ വാദവുമായി പസ്വാന്‍ മുതല്‍ കുമാരസ്വാമി വരെ


ന്യൂഡല്‍ഹി: മൂന്നാം മോഡി സര്‍ക്കാരിനായി ബിജെപി നേതാക്കള്‍ കിണഞ്ഞ് ശ്രമിക്കുമ്പോള്‍ വന്‍ വിലപേശലുമായി ടിഡിപിയും ജെഡിയുവും ഉള്‍പ്പെടെയുള്ള പ്രാദേശിക ഘടക കക്ഷികള്‍.

സ്പീക്കര്‍ സ്ഥാനത്തിന് പുറമേ മൂന്ന് ക്യാബിനറ്റ് സ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. കൃഷി, ജല്‍ശക്തി, ഐ.ടി വകുപ്പുകളില്‍ കേന്ദ്ര മന്ത്രിസ്ഥാനത്തിന് പുറമേ ധനകാര്യ സഹമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടേക്കും. എന്നാല്‍ അഞ്ച് മുതല്‍ ആറ് വരെ വകുപ്പുകളും ടിഡിപി ആവശ്യപ്പെടുന്നുണ്ടെന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്.

എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കുന്നതിനായി വിജയവാഡയില്‍ നിന്ന് തിരിക്കും മുമ്പ് നായിഡു വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങളും ഈ ദിശയിലാണ് സൂചനകള്‍ നല്‍കുന്നത്. രാഷ്ട്രീയത്തില്‍ താന്‍ വളരെ പരിചയ സമ്പന്നനാണെന്നും രാജ്യത്ത് പല രാഷ്ട്രീയ മാറ്റങ്ങള്‍ കണ്ടിട്ടുണ്ടെന്നുമായിരുന്നു അദേഹത്തിന്റെ പരാമര്‍ശം. തങ്ങള്‍ എന്‍ഡിഎയ്ക്കൊപ്പമാണെന്നും നായിഡു വ്യക്തമാക്കി.

നിതീഷ് കുമാറിന്റെ ജെഡിയുവും ഏക്നാഥ് ഷിന്ദേയുടെ ശിവസേനയും എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പസ്വാനും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും കുമാര സ്വാമിയുടെ ജെഡിഎസും മന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ജൂണ്‍ എട്ടിന് പുതിയ നരേന്ദ്ര മോഡി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തേ ക്കുമെന്നാണ് സൂചന. മോഡിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്ന് സ്ഥാനമേറ്റെടുത്തേക്കും. ലോക്സഭ പിരിച്ചുവിടാനുള്ള കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശ പ്രധാനമന്ത്രി രാഷ്ട്രപ തിക്ക് കൈമാറി.


Read Previous

തിരുത്തും; പ്രതീക്ഷിച്ച ജയം നേടാനായില്ല; തൃശൂരിലെ ബിജെപി വിജയം ഗൗരവത്തോടെ കാണുന്നു; മുഖ്യമന്ത്രി

Read Next

110 നിയമസഭ മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നേറ്റം; എല്‍ഡിഎഫിന് 19 മാത്രം, 11 സീറ്റില്‍ ബിജെപി: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ച വട്ടിയൂര്‍ക്കാവ് (8162), കഴക്കൂട്ടം (10842), കാട്ടാക്കട (4779), ആറ്റിങ്ങല്‍ (6287), പുതുക്കാട് (12692), ഇരിങ്ങാലക്കുട (13950), നാട്ടിക (13950), തൃശൂര്‍ (14117), ഒല്ലൂര്‍ (10363), മണലൂര്‍ (8013) എല്ലാ മണ്ഡലത്തിലും ബിജെപി ഭൂരിപക്ഷം; തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »