Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വടകരയില്‍ വര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമമുണ്ടായി, വിജയം അതിനേറ്റ തിരിച്ചടി : ഷാഫി പറമ്പില്‍


കോട്ടയം : വർഗീയത പ്രചരിപ്പിക്കാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണ് വടകരയിലെ തൻ്റെ വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിൽ. വടകരയുടെ രാഷ്‌ട്രീയ ജയമായിട്ടാണ് ഈ വിജയത്തെ പാര്‍ട്ടി നോക്കി കാണുന്നത്. പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.

വടകരയില്‍ വര്‍ഗീയത പറയാനും പ്രചരിപ്പിക്കാനും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും അവിടെ നടപ്പായില്ല. വടകരയുടെ മതേതര മനസും അവരുടെ രാഷ്‌ട്രീയ പ്രബുധതയും വലിയ ഭൂരിപക്ഷത്തില്‍ തങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ അതാണ് അത്തരം പ്രചാരണങ്ങള്‍ക്കുള്ള മറുപടിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അതില്‍ കൂടുതലുള്ള ഒരു മറുപടിയും ഇത്തരം കാര്യങ്ങള്‍ക്ക് പറയേണ്ടതില്ല.

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് ഷാഫി പറമ്പില്‍. വടകരയിലെ ജനങ്ങളുടെ മതേതര മനസാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് പ്രതികരണം

കെ.മുരളീധരനെ കുറിച്ചും പ്രതികരണം : കെ മുരളീധരന്‍ വടകരയില്‍ മത്സരിച്ചാല്‍ എന്തായാലും വിജയിക്കുമായിരുന്നു. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. അദ്ദേഹം പാര്‍ട്ടിക്ക് വേണ്ടിയാണ് അത്തരമൊരു തീരുമാനം എടുത്തത്.

അതിന് തക്കതായ തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നുമുണ്ടാകും. പിന്നെ വടകരയില്‍ വിജയിക്കാന്‍ സാധിച്ചതില്‍ പാലക്കാട്ടെ ജനങ്ങളും ഒരു ഘടകമായിരുന്നു. പാലക്കാട്ടെ ജനങ്ങള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ വടകരയില്‍ തന്നെ സംബന്ധിച്ചിടത്തോ ളം വലിയ കരുതലായിരുന്നു. അവര്‍ക്കുവേണ്ട കാര്യങ്ങള്‍ ഇനിയും ചെയ്യുമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.


Read Previous

തൃശൂരിലെ ബിജെപി വിജയം സിപിഎമ്മുമായുളള ഡീലിന്‍റെ ഭാഗം : ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂര്‍

Read Next

കോൺഗ്രസിന്‍റെ എല്ലാമെല്ലാമാണ് മുരളീധരന്‍’; തോല്‍വിയില്‍ വിശദീകരണം തേടുമെന്ന് കെ സുധാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »