Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തൃശൂരിലെ തോല്‍വി: ഇടഞ്ഞ് നില്‍ക്കുന്ന കെ. മുരളീധരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം’ മൂന്ന് പ്രധാന ഓഫറുകള്‍


കൊച്ചി: തൃശൂരിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന കെ. മുരളീധരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം. വടകരയില്‍ മത്സരി ച്ചാല്‍ വിജയിക്കുമായിരുന്നുവെന്നും ബലിയാടാകാന്‍ തൃശൂരിലേക്ക് വരേണ്ടിയി രുന്നില്ലെന്നും ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ച മുരളീധരന്‍ പ്രചാരണ രംഗത്ത് പ്രധാന കോണ്‍ഗ്രസ് നേതാക്കളാരും എത്തിയിരുന്നില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.

തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇനി മത്സരിക്കാനില്ലെന്നും പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുമെന്നും അദേഹം പ്രഖ്യാപിച്ചു. ഇതോടെയാണ് മുരളീധരനെ അനുനയി പ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചത്. മുരളീധരന്‍ പിണങ്ങിയാല്‍ അത് വലിയ തലവേദനയാകുമെന്ന് നേതൃത്വം കണക്കു കൂട്ടുന്നുണ്ട്.

വോട്ടെണ്ണല്‍ കഴിഞ്ഞ് മുരളീധരനെ സമാധാനിപ്പിക്കാന്‍ മണ്ണുത്തിയിലെത്തിയ ജില്ലാ നേതാക്കളോടും അദേഹം അതിരൂക്ഷമായിട്ടായിരുന്നു പ്രതികരിച്ചത്. വരും ദിവസ ങ്ങളില്‍ നേതൃത്വത്തിനെതിരെ കൂടുതല്‍ ആരോപണവുമായി അദേഹം രംഗത്തെ ത്തിയേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ മുരളീധരന് അര്‍ഹമായ പദവികള്‍ നല്‍കാനായിരിക്കും ആദ്യ ശ്രമം. യുഡിഎഫ് കണ്‍വീനര്‍ പദവി, കെപിസിസി അധ്യക്ഷ സ്ഥാനം, രാഹുല്‍ ഗാന്ധി ഒഴിവായാല്‍ വയനാട് ലോക്‌സഭാ സീറ്റ് എന്നീ മൂന്ന് ഓഫറുകളായിരിക്കും മുന്നില്‍ വെച്ചേക്കുക.

അടുത്ത വര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും 2026 ല്‍ നിയമസഭയി ലേക്കും തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ മുരളീധരന്‍ കെപിസിസി പ്രസി ഡന്റ് സ്ഥാനത്തോ, യുഡിഎഫ് കണ്‍വീനര്‍ പദവിയിലോ വന്നാല്‍ അത് മുന്നണിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ ഉണ്ട്. യുഡിഎഫിലെ രണ്ടാമത്തെ ഘടക കക്ഷി യായ മുസ്ലീം ലീഗുമായും മുരളിക്ക് നല്ല ബന്ധമാണുള്ളത്.


Read Previous

പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ നിര്‍ദേശിച്ച് കോണ്‍ഗ്രസ്; ഇന്ത്യാ സഖ്യം പ്രതിപക്ഷത്ത് തുടരും

Read Next

ഇന്ത്യ മുന്നണിയുടെ മുന്നേറ്റത്തില്‍ അടിതെറ്റി വീണത് സ്മൃതി ഇറാനിയടക്കം 15 കേന്ദ്ര മന്ത്രിമാര്‍; കേരളത്തില്‍ നിന്ന് രണ്ട് പേര്‍, സംസ്ഥാനത്ത് യു ഡി എഫ് തരംഗത്തില്‍ ഒന്നാം പിണറായി മന്ത്രിസഭയിലെ നാലുപേര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »