Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ’; തോമസ് ഐസക്കിന്‍റെ തോല്‍വിക്ക് പിന്നാലെ സിപിഎം അംഗത്തിന്‍റെ പരസ്യ പ്രതിഷേധം വിവാദത്തില്‍


പത്തനംതിട്ട: മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ. ടി എം തോമസ് ഐസക്കിന്‍റെ തോല്‍വിക്ക് പിന്നാലെ പരസ്യ പ്രതിഷേധം നടത്തി സിപിഎം ഏരിയ കമ്മിറ്റി അംഗം. സ്ഥാനാർഥി നിർണയം പാളിയെന്ന സൂചന നല്‍കി ഏരിയ കമ്മിറ്റി അംഗമായ അൻസാരി അസീസാണ് തന്‍റെ ഫേസ്ബുക്കിൽ പ്രതിഷേധ പോസ്‌റ്റിട്ടത്. ‘വീട്ടില്‍ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ’ എന്ന കുറിപ്പിനൊപ്പം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎ യുമായ രാജു എബ്രഹാമിന്‍റെ ചിത്രവും വച്ചായിരുന്നു പോസ്റ്റ്‌.

എന്നാൽ സംഭവം വാർത്തയായി വിവാദമായതോടെ ഫേസ്ബുക്കില്‍ നിന്ന് പോസ്റ്റ് നീക്കി. തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടങ്ങളിൽ തന്നെ സ്ഥാനാർഥി ലിസ്റ്റിൽ രാജു എബ്രഹാമിന്‍റെ പേരും ഉയർന്നു വന്നിരുന്നു. നാട്ടുകാരനായ രാജു എബ്രഹാമിന് സീറ്റ്‌ നല്‍കാത്തത്തിൽ ഒരു വിഭാഗത്തിന് അതൃപ്‌തി ഉണ്ടെന്നും ആരോപണം ഉയർന്നിരുന്നു.

ഇത് ശരി വയ്ക്കുന്ന തരത്തിലാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ തോൽവിക്ക് ശേഷം ഇപ്പോൾ പരസ്യ പ്രതിഷേധങ്ങൾ ഉയരുന്നത്. പത്തനംതിട്ടയില്‍ 3,67,623 വോട്ടുകൾ നേടി 66,119 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍ററണി വിജയിച്ചപ്പോൾ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. തോമസ് ഐസക് 3,01,504 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തേക്ക് പോയി. മൂന്നാം സ്ഥാനത്തെത്തിയ എൻഡിഎ സ്ഥാനാർഥി അനില്‍ ആന്‍റണിക്ക് 2,34,406 വോട്ടുകളാണ് നേടാനായത്.


Read Previous

ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെ കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ

Read Next

ബിആര്‍എസ് വോട്ടുമറിച്ചു’ ; കെസിആറിൻ്റെ കുടുംബം ബിജെപിക്ക് ആത്മാഭിമാനം പണയംവച്ചെന്ന് രേവന്ദ് റെഡ്ഡി, ഞങ്ങളുടെ 100 ദിവസത്തെ ഭരണത്തിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്ന് രേവന്ദ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »