Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അലിഫ് സ്കൂള്‍ പരിസ്ഥിതി ദിനാഘോഷം” ഗ്രോ ഗ്രീൻ’24 ‘ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് ഡോ. മുരളി തുമ്മാരക്കുടി


റിയാദ്: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അലിഫ് ഇൻ്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച പരിസ്ഥിതി വിചാര സദസ്സ് ‘ഗ്രോ ഗ്രീൻ ’24’ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഗ്ലോബൽ ലാൻ്റ് ഇനിഷ്യേറ്റീവ് കോഡിനേഷൻ ഡയറക്ടർ (UNCC) ഡോ. മുരളി തുമ്മാരക്കുടി ഉദ്ഘാടനം ചെയ്തു. ആഗോള പരിസ്ഥിതി വിചാരത്തിന്റെ വിവിധ തലങ്ങളെ ക്രിയാത്മകമായി അവതരിപ്പിച്ച ‘ഗ്രോ ഗ്രീൻ’24 ‘ വിദ്യാർത്ഥികൾക്ക് വലിയ ആവേശമായി.

ആഗോളതാപനം, ജല- വായു-ശബ്ദ മലിനീകരണം, വൈദ്യുതി വാഹനങ്ങൾ, സുസ്ഥിരവികസനം, തുടങ്ങി നിരവധി പാരിസ്ഥിതിക വിഷയങ്ങളെ ആസ്പദമാക്കി അദ്ദേഹം സംസാരിച്ചു. രണ്ടാം സെഷനിൽ വിദ്യാർത്ഥികളുടെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും ആശങ്കകൾക്കും അദ്ദേഹം മറുപടി നൽകി.

മൂന്നാം സെഷനിൽ അലിഫ് ഇൻൻ്റർനാഷണൽ സ്കൂൾ ‘ഗ്രോ ഗ്രീൻ’24’ൻ്റെ ഭാഗമായി ആവിഷ്ക്കരിച്ച പരിസ്ഥിതി സൗഹൃദ ബ്രഹത് പദ്ധതിയായ ‘മൈ പ്ലാൻ്റ് മൈ ഫ്യൂച്ചർ’ പ്രോജക്ടിന്റെ ഉദ്ഘാടനവും അദ്ദേഹം. നിർവഹിച്ചു.

അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് എക്സിക്യൂട്ടീവ് ഡയറക്ടർ ലുഖ്‌മാൻ അഹമ്മദ്, പ്രിൻസിപ്പൽ അബ്ദുൽ മജീദ്, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, ഹമീദാബാനു, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ സംബന്ധിച്ചു. സൻഹ മെഹ്റിൻ സ്വാഗതവും ഹെഡ് ബോയ് സയാനുള്ള ഖാൻ നന്ദിയും പറഞ്ഞു.


Read Previous

ഡാളസ്സിൽ നിന്നുള്ള മലയാളി അനഖ നായർക്ക് , ക്യാൻ ആർട്ട് ബിനാലയിൽ അംഗീകാരം

Read Next

പാഠപുസ്തകങ്ങളിൽനിന്ന് ഇസ്രായേൽ വിരുദ്ധ ഭാഗങ്ങൾ നീക്കം ചെയ്ത് സൗദി അധികൃതർ. 2023 – 2024 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളിൽ നിന്നാണ് ശത്രുരാജ്യമെന്ന പരാമർശം നീക്കം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »