Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സംസം വെള്ളത്തിലും മായം; കുവൈറ്റിൽ വിതരണത്തിനെത്തിച്ച 23,000 വ്യാജ ബോട്ടിലുകൾ പിടിച്ചെടുത്തു


കുവൈറ്റ് സിറ്റി: വിശ്വാസികൾ പവിത്രമെന്ന് കരുതുന്ന സംസം വെള്ളത്തിൻ്റെ പേരിലും തട്ടിപ്പ്. കുവൈറ്റിലാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഞെട്ടിക്കുന്ന സംഭവം കണ്ടെത്തിയത്. വ്യാപാര സ്ഥാപനത്തിൽ വില്പനയ്ക്ക് എത്തിച്ച മായം കലർന്ന സംസം വെള്ളത്തിന്റെ ആയിരക്കണക്കിന് ബോട്ടിലുകൾ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിരീക്ഷണ, പരിശോധനാ സ്ക്വാഡുകൾ കണ്ടെത്തുകയായിരുന്നു. ഇത്തരം ഏകദേശം 23,000 കുപ്പികള്‍ പരിശോധന സംഘം പിടിച്ചെടുത്തു.

മന്ത്രാലയത്തിൻ്റെ ഹവല്ലി ഗവർണറേറ്റിലെ ഇന്‍സ്‌പെക്ഷന്‍ യൂണിറ്റിലെ സൂപ്പര്‍ വൈസറി ടീമാണ് സംസം വെള്ളത്തിൻ്റെ പേരിലുള്ള ഈ തട്ടിപ്പ് കണ്ടെത്തിയത്. വ്യാപാരസ്ഥാപനത്തിന്റെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ മായം കലർന്ന സംസം വെള്ളത്തിൻറെ ആയിരക്കണക്കിന് ബോർഡുകൾ ഒളിപ്പിച്ചുവെച്ചതായി കണ്ടെത്തുകയായിരുന്നു. 200 മില്ലിമീറ്റര്‍ വലിപ്പമുള്ള ഓരോ കുപ്പികളിലും മായം കലര്‍ന്ന സംസം വെള്ളമുണ്ടെന്ന് തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

ലോകമെമ്പാടുമുള്ള മുസ്ലിംകൾ പുണ്യമുള്ളതായി കാണുന്ന സംസം വെള്ളത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കു മെന്ന് കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം തങ്ങളുടെ എക്സ് പ്ലാറ്റ്ഫോമിൽ നൽകിയ പോസ്റ്റിൽ വ്യക്തമാക്കി. നിയമലംഘനം നടത്തിയവർക്കെതിരായ നടപടികൾ പുരോഗമിക്കുകയാണ്.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിലും വാണിജ്യ വസ്തുക്കളുടെ സമഗ്രത ഉറപ്പാക്കുന്നതിലും ജാഗ്രതയോടെയുള്ള മേല്‍നോട്ടത്തിന് മന്ത്രാലയം പ്രതിജ്ഞാബദ്ധ മാണ്. രാജ്യത്ത് ഉപഭോക്തൃ സുരക്ഷ നിലനിര്‍ത്തുന്നതിനും വിപണിയില്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ പ്രചാരം തടയുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഇടപെടലെന്നും മന്ത്രാലയം അറിയിച്ചു.


Read Previous

പാഠപുസ്തകങ്ങളിൽനിന്ന് ഇസ്രായേൽ വിരുദ്ധ ഭാഗങ്ങൾ നീക്കം ചെയ്ത് സൗദി അധികൃതർ. 2023 – 2024 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളിൽ നിന്നാണ് ശത്രുരാജ്യമെന്ന പരാമർശം നീക്കം ചെയ്തത്.

Read Next

യുഎഇയും ഒപെക് പ്ലസ്സുമായുള്ള പ്രശ്‌നങ്ങൾ നേരത്തേ പരിഹരിച്ചത്; 2025 മുതൽ എണ്ണ ഉത്പാദനം കൂട്ടുമെന്ന് സൗദി ഊർജ മന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »