Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്കൂളിൽ നിന്നു ആരോടും പറയാതെ നാടു ചുറ്റാനിറങ്ങി ബാലികമാർ; സുരക്ഷിതമായി രക്ഷിതാക്കളെ ഏല്‍പ്പിച്ച് ഓട്ടോഡ്രൈവർ


ഒമ്പതു വയസ്സുള്ള 2 പെൺകുട്ടികൾ സ്കൂളിൽനിന്നു കൗതുകത്തിന് ആരോടും പറയാതെ നാടു ചുറ്റാനിറങ്ങിയത് രക്ഷിതാക്കളെയും അധ്യാപകരെയും മുൾമുനയിലാക്കി. ഓട്ടോഡ്രൈവർ അളഗപ്പനഗർ സ്വദേശി കോക്കാടൻ ജെയ്‌സന്റെ അവസരോചിത ഇടപെടലിൽ കുട്ടികളെ രക്ഷിതാക്കൾക്കു മുന്നിലെത്തിച്ചു. ബുധൻ വൈകിട്ടായിരുന്നു സംഭവം. വൈകിട്ട് ബെല്ലടിച്ചപ്പോൾ സ്‌കൂൾ ബസിൽ കയറാതെ വിദ്യാർഥിനികൾ സ്വകാര്യ ബസിൽ കയറി നാടു കാണാനിറങ്ങി. സാധിക്കുമെങ്കിൽ പാർക്കിൽ കയറാനായിരുന്നു പദ്ധതി.

ദേശീയപാതയിലൂടെയുള്ള യാത്രയിൽ ആമ്പല്ലൂരിൽ എത്തിയപ്പോൾ ബസിൽ നിന്നിറങ്ങി വരന്തരപ്പിള്ളി റോഡിലൂടെ നടന്നു. പോളി ജംക്ഷനു സമീപമുള്ള ഓട്ടോപ്പേട്ടയിലെ ജെയ്‌സന്റെ ഓട്ടോയിൽ കയറി. നേരെ പോയാൽ കല്യാണം നടക്കുന്ന തങ്ങളുടെ ബന്ധുവീട്ടിലെത്തുമെന്നു പറഞ്ഞ് ഓട്ടോ വിളിച്ചു.

കയ്യിൽ പണമില്ലെന്ന് ആദ്യമേ കുട്ടികൾ ജെയ്‌സനോടു പറഞ്ഞു. സാരമില്ലെന്നു പറഞ്ഞു ജെയ്‌സൻ വണ്ടിയെടുത്തു. അളഗപ്പനഗർ ഗ്രൗണ്ട് റോഡ് ചൂണ്ടിക്കാണിച്ച് അങ്ങോട്ട് വണ്ടിയെടുക്കാൻ പറഞ്ഞു. ആളൊഴിഞ്ഞ ഭാഗമെത്തിയപ്പോൾ നിർത്താൻ പറഞ്ഞു. കുട്ടികളുടെ പെരുമാറ്റവും സ്ഥല പരിചയമില്ലായ്മയും കണ്ട് ജെയ്‌സന് ആശങ്കയായി.

രക്ഷിതാക്കളുടെ ഫോൺനമ്പർ ചോദിച്ചെങ്കിലും അറിയില്ലെന്നു പറഞ്ഞു. ഇതോടെ സ്‌കൂൾ ഐഡി കാർഡിൽ നിന്നു രക്ഷിതാവിന്റെ നമ്പറിലേക്ക് വിളിച്ചു. ഈ സമയം സ്‌കൂൾ ബസിൽ കുട്ടി കയറിയിട്ടില്ലെന്ന് അറിഞ്ഞ് രക്ഷിതാക്കളും അധ്യാപകരും മുൾമുനയിലായിരുന്നു. പൊലീസും അന്വേഷണം തുടങ്ങിയിരുന്നു. ജെയ്‌സന്റെ വിളി എത്തിയപ്പോഴാണ് അവർക്കെല്ലാം ആശ്വാസമായത്. ഇതിനിടെ കുട്ടികൾ കരച്ചിലായി. ജെയ്‌സൻ ഉടൻ മറ്റൊരു ഡ്രൈവറെയും കൂട്ടി സ്‌കൂളിലെത്തി കുട്ടികളെ കൈമാറി.


Read Previous

ഇരുപത്തിയൊന്നു വർഷത്തെ പിണക്കം; പേടിച്ചോടിയ പുലി, ഒറ്റയ്ക്ക് ഒരു ശവഘോഷയാത്ര, ടൈറ്റാനിക് മുങ്ങുമ്പോൾ എനിക്കു 4 വയസ്സ്, ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുമ്പോൾ 39’; സംഭവബഹുലം മറിയാമ്മയുടെ ജീവിതം

Read Next

രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവകണം; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രമേയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »