Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പി.എം നജീബ് മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്ത് ദമാം ഒ.ഐ.സി.സി കോഴിക്കോട്


ദമാം: ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിവിധ മേഖലകളായ രാഷ്ട്രീയം, വിദ്യാഭ്യാസം, ജീവകാരുണ്യം, കായിക മേഖലയിലെ മികച്ച വ്യക്തി കൾക്കുള്ള പി എം നജീബ് മെമ്മോറിയൽ അവാർഡ് ദാന ചടങ്ങ് പാരഗൺ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ അസ്‌ലം ഫറോക് അധ്യക്ഷത വഹിച്ച പരിപാടി റീജണൽ കമ്മിറ്റി പ്രസിഡണ്ട് ഇ. കെ .സലിം ഉദ്ഘാടനം ചെയ്തു.

സൗദി അറേബ്യയിലെ, പ്രത്യേകിച്ച് കിഴക്കൻ പ്രവേശയിലെ രാഷ്ട്രീയ, സാമൂഹിക ,,ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവും സജീവ പ്രവർത്തകനുമായിരുന്ന പി.എം.നജീബ് ഏവരുടെയും മനം കവർന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്നു എന്ന് ഇ കെ സലീം അനുസ്മരിച്ചു.

രാഷ്ട്രീയ ,ജീവകാരുണ്യ, വിദ്യാഭ്യാസ ,കായിക മേഖലകളിൽ നിന്നുള്ള അഞ്ചു പ്രമുഖ വ്യക്തികളെയാണ് ജൂറി അംഗങ്ങൾ അവാർഡ് വിജയികളായി തിരഞ്ഞെടുത്തത്. രാഷ്ട്രീയ മേഖലയിൽ നിന്നും ഒഐസിസി നാഷണൽ പ്രസിഡണ്ട് ബിജു കല്ലുമല ,ജീവകാരുണ്യ മേഖലയിൽ നിന്നും മഞ്ജു മണിക്കുട്ടൻ, വിദ്യാഭ്യാസ മേഖലയിൽ നിന്നും ഗായത്രി ദേവി ഉദയൻ, ഗീതാ മധുസൂദനൻ ,കായിക മേഖലയിൽ നിന്നും മുഹമ്മദ് സാദിഖ് എന്നിവരെ ആണ് തെരഞ്ഞെടുത്തത്. രാഷ്ട്രീയ മേഖലയിൽ നിന്നുള്ള അവാർഡിനർഹനായ ബിജു കല്ലുമലയെ നാഷണൽ കമ്മിറ്റി മെമ്പർ റഫീഖ് കൂട്ടിലങ്ങാടി പൊന്നാട അണിയിക്കുകയും,അൽ നഹ്ദ ഫുട്ബോൾ ക്ലബ് വൈസ് പ്രസിഡണ്ട് സായിബ് അൽ ത്രാഷ് മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു.

വിദ്യാഭ്യാസ മേഖലയിലെ അവാർഡിന് അർഹയായ ഗായത്രി ദേവി ഉദയനെ റീജിയ ണൽ വൈസ് പ്രസിഡണ്ട് ഷിജില ഹമീദ് പൊന്നാട അണിയിക്കുകയും ഗ്ലോബൽ മെമ്പർ ഹനീഫ് റാവുത്തർ മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു.

വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള രണ്ടാമത്തെ അവാർഡിന് അർഹയായ ഗീതാ മധുസൂദനനെ പൊന്നാട അണിയിച്ചത് റീജിണൽ സെക്രട്ടറി രാധികാശ്യാംപ്രകാശും ,മൊമന്റോ നൽകി ആദരിച്ചത് അൽ മുന സ്കൂൾ മുൻ വൈസ് പ്രിൻസിപ്പാളും ഇപ്പോഴ ത്തെ ജനറൽ മാനേജരുമായ അബ്ദുൽ ഖാദർ മാസ്റ്ററും ആയിരുന്നു.

ജീവകാരുണ്യ മേഖലയിലെ അവാർഡിനർഹയായ മഞ്ജുമണികുട്ടനെ എഴുത്തു കാരിയും അധ്യാപികയുമായ ലീന ഉണ്ണികൃഷ്ണൻ പൊന്നാട അണിയിക്കുകയും , അൽ കൊസാമ സ്കൂൾ വൈസ് പ്രിൻസിപ്പാൾ സജിത സുരേഷ്. മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു.

കായിക മേഖലയിൽ നിന്നുള്ള അവാർഡിനർഹനായ മുഹമ്മദ് സാദിഖിനെ തിരുവ നന്തപുരം ജില്ലാ പ്രസിഡൻറ് ലാൽ അമീൻ പൊന്നാട അണിയിച്ചപ്പോൾ, റീജിനൽ ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം. മൊമന്റോ നൽകി ആദരിച്ചു. കോണ്ഗ്രസ് നേതാക്കളായകോഴിക്കോട് ഡി സി സി പ്രസിഡന്റ്‌ പ്രവീൺ കുമാർ, ടി സിദ്ദിഖ് എം എൽ എ, കെ പി സി സി ജനറൽ സെക്രട്ടറിമാരായ പി എം നിയാസ്, എൻ സുബ്രഹ്മ ണ്യൻ തുടങ്ങിയ നേതാക്കളുടെ ആശംസ വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു.

അബ്ദുൽ കരീം പരുത്തി ക്കുന്നൻ, സുബൈർ ഉദിനൂർ, ഹനീഫ അറബി, ഹമീദ് വടകര, സകീർ പറമ്പിൽ, പ്രമോദ് പൂപ്പാല, നജീബ് നസീർ, ജൂബി ഹംസ, ലിബി ജെയിംസ്, തുടങ്ങിയവർ ആശംസകൾ നേർന്നു. ഒ ഐ സി സി ,ഗ്ളോബൽ, നാഷണൽ,റീജണൽ ,ജില്ലാ, ഏരിയ, വനിതാ നേതാക്കൾ സംബന്ധിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഷാരി ജോൺ സ്വാഗതവും ജില്ലാ ട്രഷറർ മധുസൂദനൻ നന്ദി പ്രകാശനം നടത്തി. സലീം ഒളവണ്ണ, അബ്ദുൽ ഷാഹിർ, നഷീദ് മാവൂർ, അദ്നാൻ, ജിഞ്ചു തോമസ്, സിദ്ദിഖ് നടുവണ്ണൂർ, നജീബ് കൽപ്പൂർ, ഷിന്റോ ദേവസ്യ, അബ്ദുല്ല നരിപ്പറ്റ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി


Read Previous

റോഡിലൂടെ നടന്നു പോകുമ്പോൾ ബൈക്കിടിച്ചു; ദുബായിൽ മലയാളി യുവാവ് മരിച്ചു

Read Next

ഭരണപക്ഷത്തിന്റെ ബുൾഡോസർ നടപടികൾ നടക്കില്ലെന്ന് സോണിയാ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »