Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഭരണപക്ഷത്തിന്റെ ബുൾഡോസർ നടപടികൾ നടക്കില്ലെന്ന് സോണിയാ ഗാന്ധി


ന്യൂഡൽഹി: പ്രതിപക്ഷം ശക്തിയാർജ്ജിച്ച പുതിയ ലോക്‌സഭയിൽ കഴിഞ്ഞ പത്തുവർഷത്തേതുപോലെ പ്രതിപക്ഷത്തെ അടിച്ചമർത്തുന്ന ബുൾഡോസർ നടപടികൾ ആവർത്തിക്കാൻ ഭരണപക്ഷത്തെ അനുവദിക്കില്ലെന്ന് സോണിയാ ഗാന്ധി പറഞ്ഞു. പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടശേഷം സംസാരിക്കുകയായിരുന്നു സോണിയ.

പാർലമെന്റ് തടസ്സപ്പെടുത്താനോ, അംഗങ്ങൾക്ക് ഉചിതമായ പരിഗണനയും നൽകാതെ മുന്നോട്ടു പോകാനോ, സംവാദമില്ലാതെ നിയമനിർമ്മാണം നടത്താനോ ഭരണകക്ഷിക്ക് ഇനി കഴിയില്ല. 2014 മുതൽ പാർലമെന്ററി സമിതികളെ നോക്കു കുത്തികളാക്കിയ നടപടിയും സാദ്ധ്യമല്ല.

നേതാക്കൾക്കെതിരെ വ്യാജപ്രചാരണം നടത്തിയും പാർട്ടിയുടെ ചരമവാർത്തകൾ എഴുതിയും അപമാനിച്ചിടത്തു നിന്നാണ് തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്‌വച്ചത്. എന്നാൽ മുന്നിൽ വെല്ലുവിളികളുണ്ട്. ഭരണഘടന ഉറപ്പു നൽകുന്ന മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും ജനാധിപത്യ മൂല്യങ്ങളുടെ ധ്രുവീകരണവും ശോഷണവും തടയാനും ജാഗ്രത പുലർത്തണം. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ അവസര മാണിത്. സി.പി.സി അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത് വൈകാരികമായ നിമിഷമാണെന്നും സോണിയ പറഞ്ഞു.


Read Previous

പി.എം നജീബ് മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്ത് ദമാം ഒ.ഐ.സി.സി കോഴിക്കോട്

Read Next

മൂന്നാം തവണ പ്രധാനമന്ത്രിയാകുന്ന റെക്കാഡ് കുറിച്ച് നരേന്ദ്രമോദിയുടെ എൻ.ഡി.എ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും; ബീഹാറിനും ആന്ധ്രയ്‌ക്കും മികച്ച പരിഗണന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »