Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എംപിമാരുടെ ശമ്പളം എത്രയാണെന്ന് അറിയുമോ? പോക്കറ്റിലേക്ക് വരുന്ന തുക ഇതാ,അലവൻസുകൾ വേറെയും


ഡൽഹി: ആവേശം നിറഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനൊടുവിൽ വീണ്ടും എൻ ഡി എ സർക്കാർ അധികാരത്തിലെത്തിയിരിക്കുകയാണ്. 293 സീറ്റുകളാണ് എൻ ഡി എയ്ക്ക് ലഭിച്ചത്. ഇന്ത്യ സഖ്യത്തിന് 232 സീറ്റുകളും. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഞായറാഴ്ച വൈകീട്ട് നടക്കും. അതിന് ശേഷമായിരിക്കും നിയുക്ത എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക.

ലോക്സഭയിൽ 543 എംപിമാരാണ് ഉള്ളത്. ഇവരുടെ ശമ്പളം എത്രയാണെന്ന് അറിയുമോ? മാസം ഒരു ലക്ഷം. 2018ലായിരുന്നു എംപിമാരുടെ ശമ്പളം ഒരുലക്ഷമാക്കിയത്. വർധിച്ചുവരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ശമ്പള വർധന നടപ്പാക്കിയത്. ശമ്പളം മാത്രമല്ല കേട്ടോ, ഇത് കൂടാതെ മറ്റ് ആനുകൂല്യ ങ്ങളും ഉണ്ട്. എന്തൊക്കെയാണെന്നല്ലേ? അറിയാം.

എംപിമാർക്ക് മണ്ഡലം അലവൻസായി പ്രതിമാസം 70,000 രൂപ ലഭിക്കും. തങ്ങളുടെ ഓഫീസുകൾ പരിപാലിക്കുന്നതും മറ്റ് ആവശ്യങ്ങൾക്കുമാണ് ഈ തുക. ഓഫീസ് ചെലവുകൾക്കായി പ്രതിമാസം 60,000 രൂപയും ലഭിക്കും. ജീവനക്കാരുടെ ശമ്പളം ,സ്റ്റേഷനറി, ടെലികമ്മ്യൂണിക്കേഷൻ മുതലായ ചെലവുകൾക്കായാണ് ഇത്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിക്കഴിഞ്ഞാൽ താമസം, ഭക്ഷണം, മറ്റ് ചിലവുകൾ എന്നിവയ്ക്കായി 2,000 രൂപ പ്രതിദിന അലവൻസും ലഭിക്കും. ഇതുകൂടാതെ യാത്ര ബത്ത വേറെയും ലഭിക്കും.എംപിമാർക്കും അവരുടെ ഏറ്റവും വേണ്ടപ്പെട്ട കുടുംബാംഗങ്ങൾക്കും പ്രതിവർഷം 34 സൗജന്യ ആഭ്യന്തര വിമാന യാത്രകൾക്ക് അർഹതയുണ്ട്.

ഔദ്യോഗികവും വ്യക്തിപരവുമായ ആവശ്യങ്ങൾക്കായി അവർക്ക് സൗജന്യ ഫസ്റ്റ് ക്ലാസ് ട്രെയിൻ യാത്രയും നടത്താം.എംപിമാർക്ക് അവരുടെ നിയോജക മണ്ഡലങ്ങൾക്കുള്ളിൽ റോഡ് മാർഗം യാത്ര ചെയ്യുമ്പോൾ മൈലേജ് അലവൻസുകളും ക്ലെയിം ചെയ്യാം. പാർപ്പിടവും താമസവും

പാർപ്പിടവും താമസവും

എംപിമാരായി തുടരുന്ന അഞ്ച് വർഷം പ്രധാന സ്ഥലങ്ങളിൽ തന്നെ വാടക ഇല്ലാതെ താമസ സൗകര്യം ലഭിക്കും. സീനിയോരിറ്റി അനുസരിച്ച് ബംഗ്ലാവോ, ഫ്രാറ്റുകളോ, ഹോസ്റ്റൽ മുറികളോ ലഭിക്കും. ഇനി ഔദ്യോഗിക വസതികളിൽ താമസിക്കുന്നി ല്ലെങ്കിൽ പ്രതിമാസം 2,00,000 രൂപ ഭവന അലവൻസ് ക്ലെയിം ചെയ്യാം.

മെഡിക്കൽ സൗകര്യങ്ങൾ

കേന്ദ്ര ഗവൺമെൻ്റ് ഹെൽത്ത് സ്കീമിന് (സിജിഎച്ച്എസ്) കീഴിൽ എംപിമാർക്കും അവരുടെ അടുത്ത കുടുംബങ്ങൾക്കും സൗജന്യ വൈദ്യസഹായം ലഭിക്കും. പദ്ധതിക്ക് കീഴിൽ വരുന്ന സ്വകാര്യ ആശുപത്രികളിലെ ചികിത്സയും സൗജന്യമായിരിക്കും.

ഫോണും ഇന്റർനെറ്റും പ്രതിവർഷം 1,50,000 സൗജന്യ ടെലിഫോൺ കോളുകൾ വരെ എംപിമാർക്ക് അനുവദിച്ചിട്ടുണ്ട്. കൂടാതെ വസതികളിലും ഓഫീസുകളിലും അവർക്ക് സൗജന്യ അതിവേഗ ഇൻ്റർനെറ്റ് കണക്ഷനുകളും ലഭിക്കും. വെള്ളവും വൈദ്യുതിയും എംപിമാർക്ക് പ്രതിവർഷം 50,000 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും 4,000 കിലോ ലിറ്റർ വരെ സൗജന്യ വെള്ളവും ലഭിക്കും


Read Previous

മോദിയുമായി അടുത്ത ബന്ധം, അടിയുറച്ച ബിജെപിക്കാരൻ; ജോർജ് കുര്യൻ കേന്ദ്രമന്ത്രിയായത് കഠിനവഴി താണ്ടി

Read Next

കുവൈറ്റ് പൊതുമാപ്പ്: അവസാനിക്കാൻ ദിവസങ്ങൾ മാത്രം ഉപയോഗപ്പെടുത്തിയത് 35,000 പേര്‍ മാത്രം; അവസരം ഉപയോഗിക്കാതെ ഒരു ലക്ഷത്തോളം പേര്‍, പൊതുമാപ്പ് നീട്ടാനിടയില്ല; അവസരം ഉപയോഗിക്കാത്തവരും അവരെ സംരക്ഷിക്കുന്നവരും കുടുങ്ങും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »