Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദിൽനിന്ന് മദീനയിലേക്കുള്ള ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം കോഴിക്കോട് മുക്കം സ്വദേശി മരിച്ചു


റിയാദ്: റിയാദിൽനിന്ന് മദീനയിലേക്കുള്ള ഡ്രൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി മരിച്ചു. കോഴിക്കോട് മുക്കം കാരശ്ശേരി സ്വദേശി പരേതനായ കക്കാട് മൂലയിൽ ഉസൈന്റെ മകൻ സാലിം (37) ആണ് മരിച്ചത്. മിനിട്രക്ക്​ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഹനാക്കിയ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായ സാലിമിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വർഷങ്ങളോളം സൗദിയിയിലും ഖത്തറിലും പ്രവാസിയായിരുന്നു.’

മാതാവ്: ആയിശ. ഭാര്യ: നസീബ. മക്കൾ: ലിഹന സാലിം (16), അമാസ് ഹനാൻ (14), ഹൈഫ സാലിം (5).

സദവ കൂട്ടായ്മ, മാസ് റിയാദ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തകനായിരുന്നു. പ്രവാസം അവസാനിപ്പിച്ചിരുന്ന സാലിം​ ഒരു വർഷം മുമ്പാണ്​ സൗദിയിൽ പുതിയ വിസയിലെത്തിയത്​. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ ഖബറടക്കും. ഇതിനായി കെ.എം.സി.സി വെൽഫയർ വിങ്​, സദവ റിയാദ്, മാസ് റിയാദ് തുടങ്ങിയ സംഘടന ഭാരവാഹികളും സുഹൃത്തുക്കളും രംഗത്തുണ്ട്.


Read Previous

അറിവും, സംഗീതവും നിറഞ്ഞ രാവ് റിയാദ് കെ ഇ എഫിന്റെ ടെക്നോ ആർട്ട് ഫെസ്റ്റ്- തരംഗ്24

Read Next

അധിക്ഷേപ പരാമര്‍ശം; സത്യഭാമ കീഴടങ്ങണം, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »