Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ


ജലീൽ കരിക്കന ചെയർമാൻ. ഉസ്മാൻ പരീത് പ്രസിഡന്റ്. മുജീബ് മൂലയിൽ ജനറൽ സെക്രട്ടറി .കരീം കാനാമ്പുറം ട്രഷറർ. ഓർഗനൈസിംഗ്സെക്രട്ടറി ജലീൽ ആലുവ എന്നിവര്‍

റിയാദ്: സ്വദേശത്തും വിദേശത്തും ജീവകാരുണ്യ സേവന പ്രവർത്തന മേഖലയിൽ സ്തുത്യർഹ സേവനം അനുഷ്ഠിക്കുന്ന റിയാദ് കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്കര എന്നിവർ അവതരിപ്പിച്ച പാനൽ യോഗം ഐക്യകണ്ഠേന അംഗീകരിച്ചു, ജലീൽ കരിക്കന ( ചെയർമാൻ) ഉസ്മാൻ പരീത് (പ്രസിഡന്റ്), മുജീബ് മൂലയിൽ (ജനറൽ സെക്രട്ടറി), കരീം കാനാമ്പുറം (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

അമീർ , മജീദ് കോട്ടപ്പടി, അബ്ദുൽ അർഷദ്, ഷമീർ ഇലഞ്ഞാലിക്കാരൻ , ഇബ്രാഹിം പല്ലാരിമംഗലം, അലി പാറക്കൽ എന്നിവര്‍ വൈസ്പ്രസിഡന്റ് ആയും ആഷിക്, ഷമീർ ചിറയം, അനസ് മൂവാറ്റുപുഴ, ഇർഷാദ് വാഫി, മൊയ്തീൻ ബാവ, മുഹമ്മദ് ഷാഫി കോതമംഗലം സെക്രട്ടറിമാരായും, ഓർഗനൈസിംഗ്സെക്രട്ടറിയായി ജലീൽ ആലുവയേയും ജീവകാരുണ്യ വിഭാഗം ചെയർമാനായി നൂറുദ്ദീൻ എന്നിവരെയും തെരഞ്ഞെടുത്തു.

പ്രസിഡന്റ് ജലീൽ കരിക്കനയുടെ അധ്യക്ഷതയിൽ കൂടിയ യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഉസ്മാൻ പരീത് റിപ്പോർട്ട് അവതരിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ട് ഇർഷാദ് വാഫി അവതരിപ്പിച്ചു. ശുഹൈബ് പനങ്ങാങ്ങര പ്രസംഗിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി കരീം കാനാംപുറം സ്വാഗതവും മുജീബ് മൂലയിൽ നന്ദിയും പറഞ്ഞു.


Read Previous

കെ ഡി എം എഫ് റിയാദ് യാത്രയയപ്പ് നൽകി

Read Next

ഷിഫ മലയാളി സമാജം രോഗനിർണയ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »