Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലോക്‌സഭ തിരഞ്ഞെടുപ്പ്: കേരളത്തില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി


തൃശൂര്‍: സംസ്ഥാനത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അടിസ്ഥാന പ്രശ്‌നങ്ങളായ പെന്‍ഷന്‍, സപ്ലൈകോ വിതരണം എന്നി കാര്യങ്ങളില്‍ വീഴ്ച ഉണ്ടായത് സംബന്ധിച്ച് പരിശോധിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ സിപിഎമ്മിനും സിപിഐക്കും സംയുക്ത സമിതി ഉണ്ടാവില്ല. സര്‍ക്കാര്‍ തലത്തില്‍ നേതൃമാറ്റം സിപിഐ ആവശ്യപ്പെടുന്നി ല്ലെന്നും അദേഹം പറഞ്ഞു. തൃശൂരിലെ തോല്‍വി നല്‍കിയത് വലിയ പാഠമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് തോല്‍വിയുടെ അടിസ്ഥാനത്തില്‍ ഇടത് നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി. ദിവാകരന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും യുവാക്കളെ നേതൃരംഗത്തേക്ക് കൊണ്ടുവരണമെന്നും ദിവാകരന്‍ പറഞ്ഞിരുന്നു. സിപിഐയുടെ ജില്ലാ എക്‌സിക്യൂട്ടീവ് യോഗങ്ങളിലും തിരഞ്ഞെടുപ്പ് തോല്‍വിക്ക് ഭരണവിരുദ്ധ വികാരം കാരണമായി എന്നായിരുന്നു വിലയിരുത്തല്‍. ഈ മാസം 16 ന് സിപിഎം സംസ്ഥാന സമിതിയും 28 ന് കേന്ദ്രകമ്മിറ്റിയും ചേരുന്നുണ്ട്.


Read Previous

മാനവികതയുടെ കാവലാളാവുക : ഡോ. ഷീല ഫിലിപ്പോസ്

Read Next

പുക ശ്വസിച്ച് മൂക്ക് കരിപിടിച്ചു, മുഖം വീര്‍ത്ത നിലയില്‍; മോര്‍ച്ചറിയില്‍ നിന്ന് തിരിച്ചറിഞ്ഞത് കൈയിലെ ടാറ്റു കണ്ട്’; പൊട്ടിക്കരഞ്ഞ് അച്ഛന്‍, കമ്പനിയില്‍ മകന്‍ ജോലിക്ക് കയറിയിട്ട് എട്ടുദിവസം മാത്രമെ ആയിരുന്നുള്ളു, കുവൈത്തില്‍ എത്തിയത് ജൂണ്‍ 5ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »