Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുധീർ സുൽത്താൻ കുടുംബസഹായ ഫണ്ട്‌ കൈമാറി.


റിയാദ്: കേളികലാ സാംസ്കാരിക വേദി ബദിയ ഏരിയകമ്മിറ്റി അംഗമായിരുന്ന സുധീർ സുൽത്താന്റെ കുടുംബസഹായ ഫണ്ട്‌ വീട്ടിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ എ എ റഹീം എം പി കൈമാറി.

റിയാദിലെ പല മേഖലകളിലും ഇലക്ട്രിക്കൽ പണികൾ കരാറടിസ്ഥാനത്തിൽ ചെയ്തുപോന്നിരുന്ന സുധീർ, ജോലിക്കിടയിൽ ഇടവിട്ട് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി ഭാര്യാസമേതം നാട്ടിലേക്ക് മടങ്ങുകയും കിംസ് ആശുപത്രിയിലെ തുടർ ചികിത്സയിലും ഫലം കാണാതെ മരണമടയുകയുമായിരുന്നു. ഉമ്മയും ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സുധീർ സുൽത്താൻ. വെമ്പായം മണ്ണാൻവിള സുൽത്താൻ

മൻസിലിൽ നടന്ന ചടങ്ങിൽ മാണിക്കൽ ലോക്കൽ സെക്രട്ടറി ആർ അനിൽ,ബ്ലോക്ക് മെമ്പർ നന്ദു, വാർഡ് മെമ്പർ അനില,പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി സജീവൻ,പ്രവാസി സംഘം വെമ്പായം ഏരിയ പ്രസിഡണ്ട്‌ നവാസ് വെമ്പായം, കേളി രക്ഷധികരി മുൻ അംഗവും പ്രവാസി സഘം ജില്ലാ കമ്മിറ്റി അംഗവുമായ സതീഷ് കുമാർ,കേളി കേന്ദ്ര കമ്മിറ്റി അംഗം കിഷോർ ഇ നിസാം, കേളി ബത്ത ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി സെൻ ആന്റണി, ബദിയ ഏരിയ കമ്മിറ്റി അംഗം ജാർനെറ്റ് നെൽസൻ എന്നിവരും പ്രദേശത്തെ പാർട്ടി സഖാക്കളും പങ്കെടുത്തു.


Read Previous

ന്യൂയോര്‍ക്ക് ഇന്ത്യൻ കോണ്‍സുലേറ്റില്‍ നിന്ന് വിരമിച്ച കോണ്‍സുല്‍ എ.കെ. വിജയകൃഷ്ണന് എന്‍ബിഎ യാത്രയയപ്പ് നല്‍കി

Read Next

കിളിക്കൂട്ടം – വേനൽക്യാമ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »